വാർത്തകൾ ചുരുക്കത്തിൽ
രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്ത വര്‍ഷവും നടത്തുമെന്ന് വിവരം. ഗുജറാത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോണ്‍ഗ്രസിന്റെ ആലോചന. കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബര്‍ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളില്‍ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.അതേ സമയം 'ഭാരത് ജോഡോ യാത്ര'യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്റെ പേരില്‍ ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
.......................................
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാന്‍സലര്‍മാരായി ഗവര്‍ണറെനിയമിക്കുന്നത് ദേശീയ തലത്തിലുള്ളഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണെന്നും 1956 നു മുന്‍പേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെചാന്‍സലര്‍മാരെന്നും അദ്ദേഹം പറഞ്ഞു. ഇത് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യം അല്ലെന്ന് പറഞ്ഞ ഗവ്ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും അറിയിച്ചു.
.......................................
സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ 35 ലക്ഷം അനുവദിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാര്‍ വാങ്ങുന്നതെന്ന ആരോപണമുയരുകയാണ്. വ്യവസായ മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു
.......................................
നോപ്പാള്‍ പാര്‍ലമെന്റിലേയ്ക്കും പ്രവിശ്യകളിലേക്കും ഇന്നലെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ 61 ശതമാനം പോളിങ് രേഖപ്പെടുത്തി. തെര!!െഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. നിരവധി പോളിങ്ങ് സ്റ്റേഷനുകളില്‍ വോട്ടിങ്ങ് തടസപ്പെട്ടതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 22,000 പോളിങ് കേന്ദ്രങ്ങളില്‍ പ്രാദേശിക സമയം രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്
.......................................
ആഫ്രിക്കൻ പന്നിപ്പനി ഇടുക്കി ജില്ലയിൽ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്. കർഷകർ ജാഗ്രത വേണമെന്നും മുന്നറിയിപ്പി. സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നു തുടങ്ങി. കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് കൊല്ലുന്നത്. കൂടുതൽ ഇടങ്ങളിലെ പന്നികളെ കൊല്ലേണ്ടി വരുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
.......................................
ഫിഫ ഖത്തര്‍ ലോകകപ്പില്‍ ആദ്യ പോരാട്ടത്തില്‍ ആതിഥേയരായ ഖത്തറിന് പരാജയം ലാറ്റിനമേരിക്കന്‍ കരുത്തരായ ഇക്വഡോറാണ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഖത്തറിനെ തോല്‍പ്പിച്ചത് നായകന്‍ എന്നര്‍ വലന്‍സിയ ആണ് രണ്ടുഗോളും നേടിയത്... കളി തുടങ്ങി ആദ്യപകുതിയിലെ പതിനാറാം മിനിറ്റിലാണ് ഖത്തറിനെ ഞെട്ടിച്ച വ ലന്‍സിയ ആദ്യ ഗോള്‍ അടിച്ചത്...
.......................................
ലോകകപ്പില്‍ ഇന്ന് മൂന്നു മത്സരങ്ങള്‍ ഇംഗ്ലണ്ട് ഇറാനിയും സെനഗല്‍ നെതെര്‍ലിന്‍സിനെയും അമേരിക്ക വെയില്‍സ്‌നേയും നേരിടും ഇംഗ്ലണ്ട് ഇറാന്‍ മത്സരം യുഎഇ സമയം അഞ്ചുമണിക്കും നെതര്‍ലാന്‍ഡ് സെനഗല്‍മത്സരം യുഎഇ സമയം എട്ടുമണിക്ക് അമേരിക്ക വെയില്‍സ് മത്സരം യുഎഇ സമയം 11 മണിക്കും ആരംഭിക്കും. നാളെ നാലു മത്സരങ്ങള്‍ നടക്കും
.......................................
ആതിഥേയരായ ഖത്തര്‍ ഇന്നലെ പരാജയപ്പെട്ടെങ്കിലും ഉദ്ഘാടന ചടങ്ങ് ഉള്‍പ്പെടെ അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിച്ച ഖത്തര്‍ കയ്യടി നേടിയ ദിനം ആയിരുന്നു അതിഗംഭീരമായ ഉദ്ഘാടന ചടങ്ങായിരുന്നു സവിശേഷത ഖത്തറിന്റെ സാംസ്‌കാരിക തനിമയും ഫിഫ ലോകകപ്പിന്റെ ചരിത്രവും വ്യക്തമാക്കുന്ന പ്രകടനങ്ങള്‍ പ്രകമ്പനം കൊള്ളിച്ചു അമേരിക്കന്‍ നടനും അവതാരകനുമായ മോര്‍ഗന്‍ ഫ്രീമാന്‍ ആയിരുന്നു ചടങ്ങിലെ താരം ഫ്രഞ്ച് മുന്‍താരം മാര്‍സല്‍ ഡെസലി ലോകകപ്പ് കിരീടം പ്രദര്‍ശിപ്പിച്ചു ഖത്തര്‍ അമീര്‍ ഹിസൈനസ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത് ലോകത്ത് ഒരിക്കല്‍ കൂടി ഖത്തറിലേക്ക് ക്ഷണിക്കുന്നതായി അമീര്‍ പറഞ്ഞു കൊറിയന്‍ ബാന്‍ഡ് ബിtഎസിന്റെ സംഗീതം ചടങ്ങിന് ഇര്ട്ടിമധുരമേകി
.......................................
ഖത്തര്‍ ലോകകപ്പിനൊരു മലയാളി ടച്ചുണ്ട്. വര്‍ണാഭമായ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം മുതല്‍ ലോകകപ്പ് സംഘാടനവും മത്സരാവേശവും വരെ നീളുന്ന കേരളത്തിന്റെ ഇഴമുറിയാത്ത ബന്ധമുണ്ട്. ഫുട്‌ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ചക്കാരായും വളണ്ടിയര്‍മാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിലേത്. ഖത്തറിന്റെ മണലാരണ്യങ്ങളിലേക്ക് ജീവിത നിധി തേടി ചേക്കേറിയ മലയാളികളുടെ ഉത്സവം കൂടിയാണ് ഖത്തറിലെ വിശ്വ ഫുട്‌ബോള്‍ മാമാങ്കം. ഈ മലയാളിക്കരുത്തിന് സ്‌നേഹനന്ദി അറിയിച്ചിരിക്കുകയാണ് ഖത്തര്‍ ലോകകപ്പിന്റെ സംഘാടകര്‍.ഖത്തറും ഇക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും നന്ദി എഴുതി പ്രകാശിപ്പിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല മറ്റനേകം ഭാഷകളിലുമുണ്ട് ഖത്തറിന്റെ ഹൃദയത്തില്‍ നിന്നുള്ള ഈ സ്‌നേഹവായ്പ്.
.......................................
കുവൈത്തിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നു. ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ പതിനൊന്നാം നിലയിലായിരുന്നു
ലോകകപ്പില്‍ ഇന്ന് മൂന്നു മത്സരങ്ങള്‍ ഇംഗ്ലണ്ട് ഇറാനിയും സെനഗല്‍ നെതെര്‍ലിന്‍സിനെയും അമേരിക്ക വെയില്‍സ്‌നേയും നേരിടും ഇംഗ്ലണ്ട് ഇറാന്‍ മത്സരം യുഎഇ സമയം അഞ്ചുമണിക്കും നെതര്‍ലാന്‍ഡ് സെനഗല്‍മത്സരം യുഎഇ സമയം എട്ടുമണിക്ക് അമേരിക്ക വെയില്‍സ് മത്സരം യുഎഇ സമയം 11 മണിക്കും ആരംഭിക്കും. നാളെ നാലു മത്സരങ്ങള്‍ നടക്കും
.......................................
ശശി തരൂര്‍ എം പിയുടെ മലബാറിലെ പര്യടനം ഇന്നും തുടരും. അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ടി പി രാജീവന്റെ കോഴിക്കോട്ടെ വീടാണ് തരൂര്‍ ആദ്യം സന്ദര്‍ശിക്കുക. ശേഷം മാഹി കലാഗ്രാമത്തില്‍ നടക്കുന്ന ചടങ്ങിലും പങ്കുചേരും. നാളെയാണ് പാണക്കാട് തങ്ങളുമായുളള തരൂരിന്റെ കൂടിക്കാഴ്ച. ഇവിടെ വെച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച കണ്ണൂരിലെ വിവിധ പരിപാടികളിലും തരൂര്‍ പങ്കെടുക്കും.
.......................................
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാര്‍ട്ടി വിട്ട മുന്‍ കെപിസിസി വൈസ് ചെയര്‍മാന്‍ സി കെ ശ്രീധരന്‍. സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരന്‍ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരന്‍ കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സി കെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം. ആരോപണം അപകീര്‍ത്തികരവും സത്യവിരുദ്ധവുമെന്നും സികെ ശ്രീധരന്‍ വ്യക്തമാക്കി. . ഇന്നലെ കാസര്‍കോട് ചിറ്റാരിക്കാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്‍ ആരോപണം ഉന്നയിച്ചത്.
.......................................
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെയുളള നേതാക്കള്‍ ഗുജറാത്തിലെത്തുന്നു. സോമനാഥ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രേ മോദി ഇന്നലെ നാല് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു. ഇന്നദ്ദേഹം മൂന്ന് റാലികളില്‍ പങ്കെടുക്കും. അമിത്ഷായും പ്രചാരണത്തിന് രംഗത്തുണ്ട്. ഇന്ന് ഗുജറാത്തിലെത്തുന്ന രാഹുല്‍ ഗാന്ധി രണ്ട് റാലികളില്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സോണിയയും പ്രിയങ്കയും പ്രചാരണത്തിനെത്തും. വമ്പന്‍ റാലികളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത്.
.......................................
തലശേരി ജനറല്‍ ആശുപത്രിയില്‍ വന്‍ ചികിത്സ പിഴവെന്ന് ആരോപണം. ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. ആശുപത്രിയുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു 17കാരനായ സുല്‍ത്താന്‍.
.......................................
തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള നിയമന ശുപാര്‍ശ കത്ത് പുറത്തുവന്ന് ഒന്നര ആഴ്ച കഴിഞ്ഞിട്ടും കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനോ വിജിലന്‍സിനോട് കഴിഞ്ഞിട്ടില്ല. കത്തിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ വരെ ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ക്രൈം ബ്രാഞ്ച് സംഘം കേസെടുത്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയാണ് തയ്യാറാക്കിയിരിക്കുന്നത്. അവധിയിലായിരുന്ന ക്രൈം ബ്രാഞ്ച് മേധാവി വെള്ളയാഴ്ച മടങ്ങിയെത്തിയെങ്കിലും റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല. ഇന്ന് റിപ്പോര്‍ട്ട് കൈമാറിയേക്കും.അതേസമയം കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.