Begin typing your search...

അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ; 1500 കോടി രൂപ വായ്പ തിരിച്ചടച്ചതായി റിപ്പോർട്ട്

അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ; 1500 കോടി രൂപ വായ്പ തിരിച്ചടച്ചതായി റിപ്പോർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ 1500 കോടി രൂപ വായ്പ തിരിച്ചടച്ചതായി ഫൈനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കൊമേഷ്യൽ പേപ്പറുകളിൽ നിന്നുള്ള വായ്പകളിൽ അദാനി ഗ്രൂപ്പ് എസ്ബിഐ മ്യൂച്വൽ ഫണ്ടിലേക്ക് 1000 കോടി രൂപയും ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ടിലേക്ക് 500 കോടി രൂപയുമാണ് തിരിച്ചടച്ചത്.

നിലവിലുള്ള ക്യാഷ് ബാലൻസിൽ നിന്നും ബിസിനസ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്നുമാണ് ഇതെല്ലാം നൽകിയതെന്ന് കമ്പനി വക്താവ് അറിയിച്ചു. കൊമേഷ്യൽ പേപ്പറുകളിൽ നിന്നുള്ള ഇത്തരം വായ്പയിൽ 1000 കോടി രൂപ കമ്പനി മാർച്ചിൽ തിരിച്ചടയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Amal
Next Story
Share it