Begin typing your search...
സൂചികകള്‍ നാലാം ദിവസവും നേട്ടത്തിൽ
സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 582.87 പോയിന്റ് അഥവാ 0.99 ശതമാനം ഉയര്‍ന്ന് 59689.31 ലെവലിലും നിഫ്റ്റി 159 പോയിന്റ് അഥവാ 0.91 ശതമാനം ഉയര്‍ന്ന് 17557 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, കോള്‍ ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി എന്നീ ഓഹരികളാണ് മികച്ച മുന്നേറ്റം കാഴ്ചവച്ചത്. ഐഷര്‍ മോട്ടോഴ്സ്, എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, എന്‍ടിപിസി എന്നിവ നഷ്ടം നേരിട്ടവയില്‍ മുന്നിലെത്തി.
മേഖലകളില്‍, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 1-2 ശതമാനം ഉയര്‍ന്നപ്പോള്‍ വാഹനം,ഊര്‍ജ്ജം,പൊതുമേഖല ബാങ്കുകളിലായിരുന്നു വില്‍പന.ബിഎസ്ഇ മിഡ്ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നു.
Next Story