Begin typing your search...

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീണ്‍ റാണ പിടിയിൽ

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീണ്‍ റാണ പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.

‌നാ​ല് കൊ​ല്ലം കൊ​ണ്ട് നൂ​റു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍.'സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ധി' എ​ന്ന സാ​മ്പ​ത്തി​ക സ്ഥാ​പ​നം വ​ഴി​യും വി​വി​ധ ബി​സി​ന​സു​ക​ളി​ല്‍ ഫ്രാ​ഞ്ചൈ​സി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞു​മാ​യി​രു​ന്നു നി​ക്ഷേ​പ​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. നേരത്തെ പ്രവീൺ റാണയെ അറസ്റ്റ് ചെയ്യാനായി പൊലീസ് ഇയാളുടെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയെങ്കിലും റാണ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.

ഇയാൾ നേപ്പാൾ അതിര്‍ത്തി വഴി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയും ഇയാളുടെ സുഹൃത്തുകളെയെല്ലാം ചോദ്യം ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. റാ​ണ​യു​ടെ എ​ല്ലാ ഓ​ഫി​സു​ക​ളി​ലും പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച​യും പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. തൃ​ശൂ​ർ, കു​ന്നം​കു​ളം, പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട്, ക​ണ്ണൂ​ർ ഓ​ഫി​സു​ക​ളി​ൽ​നി​ന്ന് നി​ർ​ണാ​യ​ക​രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Amal
Next Story
Share it