Begin typing your search...
സിംഗിൾ ബെഞ്ച് വിധിയ്ക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീൽ നൽകി പ്രിയ വർഗീസ്
കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് എതിരായ സിംഗിൾ ബെഞ്ച് വിധിയ്ക്ക് എതിരെ ഹൈക്കോടതിയില്‍ പ്രിയ വർഗീസ് അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്നും അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും പ്രിയ വർഗീസ് അപ്പീലില്‍ പറയുന്നു.
കൂടാതെ തനിക്ക് 11 വർഷവും 20 ദിവസത്തെയും അധ്യാപന പരിചയമുണ്ട്. സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്ജ് ധരിച്ചു. യുജിസി ചട്ടുപ്രകാരം നിയമനത്തിന് യോഗ്യതയുണ്ടെന്നും പ്രിയ വർഗീസ് അപ്പീലില്‍ പറയുന്നു.
Next Story