Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിസോർട്ട് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല. ഇരുവർക്കും പാർട്ടിയിൽ ഔദ്യോഗിക പദവിയില്ലാത്തതിനാൽ പാർട്ടിയെ അറിയിച്ചില്ല. 12 വർഷം ബിസിനസ് ചെയ്ത വരുമാനമാണ് മകൻ നിക്ഷേപിച്ചത്. മകൻറെ നിർബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാർട്ടിക്ക് നൽകിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു.

................................................

ബിജെപി ബിഹാർ സംസ്ഥാന ഉപാധ്യക്ഷൻ രാജീവ് രഞ്ജൻ രാജിവച്ചു. ബിഹാർ ബിജെപി ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലും ആദർശങ്ങളിലും നിന്നു വ്യതിചലിച്ചതിനാലാണു പാർട്ടി വിടുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജസ്വാളിന് അയച്ച രാജിക്കത്തിൽ വിശദീകരിച്ചു.

................................................

അമ്മയുടെ മരണാനനന്തര ചടങ്ങൾക്ക് തൊട്ടുപിന്നാലെ മുൻ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ഹൗറ - ജൽപായ് ഗുരി പാതയിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ബംഗാളിലെ ഏഴായിരത്തി എണ്ണൂറ് കോടിയുടെ വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു.

................................................

മലപ്പുറത്ത്‌ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് എൺപത് വർഷം തടവ്. മഞ്ചേരി സ്വദേശി മുന്ന എന്ന നൗഫലിനാണ് ശിക്ഷ വിധിച്ചത്. പ്രതി മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. 2021 ഏപ്രിൽ മുതൽ ജൂൺ വരെ പ്രതി പെൺകുട്ടിയെ വിവിധയിടങ്ങളിൽ വച്ചു പീഡിപ്പിച്ചിരുന്നു.

................................................

നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് തീർഥാടകരെ കടത്തി വിടുന്നതിലുള്ള സമയക്രമത്തിലെ ആശയക്കുഴപ്പം മൂലം മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ആദ്യദിനം തന്നെ പമ്പയിലും സന്നിധാനത്തും വൻ തീർഥാടകത്തിരക്ക്. മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന വെള്ളിയാഴ്ച നിലക്കലിൽ നിന്നും പമ്പയിലേക്കുള്ള ചെയിൻ സർവീസ് രാവിലെ 11 മണി മുതൽ ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സിക്ക് പൊലീസ് നിർദേശം നൽകിയിരുന്നത്.

................................................

ലക്ഷദ്വീപിൻറെ ഭാഗമായ ആൾപാർപ്പില്ലാത്ത 17 ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ച് ദ്വീപ് ഭരണകൂടം. 144-ാം വകുപ്പ് പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിട്രേറ്റിന്റെ ഉത്തരവ്. ഈ ദ്വീപുകളിലേക്ക് പ്രവേശിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്നാണ് നിർദ്ദേശം.

................................................

വായ്പാ തിരിച്ചടവ് മുടങ്ങിയതിൻറെ പേരിൽ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമിസംഘം വീടുകയറി ആക്രമിച്ച് യുവാവിൻറെ കൈവിരൽ വെട്ടിയതായി പരാതി. കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനം സ്വദേശി രഞ്ജിത്തിനാണ് പരുക്കേറ്റത്. സ്വകാര്യ ബാങ്കിന്റെ മണർകാട് ശാഖയിൽനിന്ന് നിയോഗിച്ച സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് കുടുംബത്തിൻറെ പരാതി.

................................................

Amal
Next Story
Share it