Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

................................................

മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സിപിഎം അറിയിച്ചു.

................................................

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് യുഡിഎഫ്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാകണം അന്വേഷണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ആവശ്യപ്പെട്ടു. ഇ.പി.ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പാർട്ടി അന്വേഷണം മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു.

................................................

തെരുവുനായയുടെ ആക്രമണത്തിൽ ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകൻ അർണവിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

................................................

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ വേദിയിൽ കയറാൻ കൂട്ടാക്കാതെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഹൗറ സ്റ്റേഷനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നു മമത ബാനർജി അതൃപ്തി പ്രകടിപ്പിച്ചത്. ബിജെപി പ്രവർത്തകർ 'ജയ് ശ്രീ റാം മുദ്രാവാക്യം' മുഴക്കിയതോടെയാണ് മമത അസ്വസ്ഥയായത്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ ബിജെപി അനുകൂലികൾ ജയ് ശ്രീ റാം മുദ്രാവാക്യം ഉയർത്തുന്ന പതിവുണ്ടായിരുന്നു. ഇതാണ് മമതയുടെ അസ്വസ്ഥതയ്ക്ക് കാരണം. കാണികൾക്കൊപ്പം കസേരയിൽ ഇരുന്നാണ് മമത പ്രതിഷേധമറിയിച്ചത്.

................................................

ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നത് ബി.ജെ.പിയുടെ കുത്തകയല്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഉമാ ഭാരതി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ് സംസ്ഥാനത്ത് ഹനുമാൻ ക്ഷേത്രം നിർമിച്ചതു സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

................................................

അവസരങ്ങൾ ഇല്ലാത്ത പേരിൽ ഇന്ത്യയിൽ നിന്ന് ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ സാഹചര്യങ്ങൾ മാറുകയാണെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി എത്തുകയാണെന്നും കേന്ദ്ര മന്ത്രി വിവരിച്ചു. താമരശ്ശേരി രൂപത ആസ്ഥാനത്ത് യുവജനങ്ങളുമായി നടത്തിയ സംവാദത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യങ്ങൾ പറഞ്ഞത്.

................................................

ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ല കലക്ടറും 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.‌

................................................

Amal
Next Story
Share it