Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശബരിമല ദർശനം കഴിഞ്ഞുവരുന്ന തീർഥാടകർക്ക് പമ്പയിൽ കെ എസ് ആർ ടി സി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. പമ്പയിലെ കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. പമ്പയിൽ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിർബന്ധമായും ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു.

......................................

ബിഹാറിൽ 13 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം തകർന്നുവീണു. നിർമിച്ചിട്ട് അഞ്ച് വർഷമായെങ്കിലും പാലത്തിലേക്കുള്ള റോഡ് ഇല്ലാത്തതിനാൽ തുറന്നുകൊടുക്കാത്ത പാലമാണ് തകർന്നത്. ബിഹാറിലെ ബെഗുസരായിജില്ലയിലാണ് സംഭവം. ബുർഹി ഗന്ധക് നദിക്ക് കുറുകെ നിർമ്മിച്ച പാലത്തിന് അഞ്ചുവർഷം പഴക്കമുണ്ട്. അടുത്തിടെ നിർമാണം പൂർത്തിയാക്കിയ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് പാലം തകർന്നത്.

......................................

ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വനം, റവന്യൂ, തദ്ദേശവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചൊവ്വാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കും. നിലവിലുള്ള ഉപഗ്രഹ സർവേ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി കർഷകരടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ബഫർ സോണിനെതിരായി പ്രതിപക്ഷ പാർട്ടികളും മറ്റു സംഘടനകളും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

......................................

അരുണാചൽ പ്രദേശിലെ തവാങ് അതിർത്തി മേഖലയിൽ ഈ മാസം ഒൻപതിന് ചൈനീസ് സൈനികർ നടത്തിയ പ്രകോപനം കൂടുതൽ ഗൗരവ സ്വഭാവമുള്ളതെന്നു സൂചന. സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിൽ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽനിന്നാണ് യുദ്ധ സമാനമായ ഒരുക്കങ്ങൾ അതിർത്തിയോടു ചേർന്ന് ചൈന നടത്തിയതായി വ്യക്തമാക്കുന്നത്.

......................................

മൂന്ന് ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകീട്ട് ആറ് വരെ ആർദ്രം മാനദണ്ഡ പ്രകാരമുള്ള ഒ.പി സേവനം ഉറപ്പ് വരുത്തുന്നതിന് മന്ത്രി വീണാ ജോർജ് കർശന നിർദേശം. ഇത്തരത്തിൽ പ്രവർത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശം നൽകി.

......................................

ലോകകപ്പ് വിജയാഘോഷത്തിനിടെ കൊച്ചിയിൽ ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കലൂർ സ്വദേശികളായ അരുൺ ജോർജ്, ശരത്ത്, റിവിൻ എന്നിവരാണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട മറ്റു രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

......................................

വ്യാജ മദ്യം കണ്ടെത്തിയതിനെ തുടർന്ന് തൃശൂർ തളിക്കുളത്തെ ബാർ എക്സൈസ് പൂട്ടിച്ചു. തളിക്കുളം പുത്തൻതോടിലുള്ള സെൻട്രൽ റസിഡൻസി ബാറാണ് വ്യാജ മദ്യം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം പൂട്ടിച്ചത്. എക്സൈസിൻറെ പരിശോധനയിലാണ് ബാറിൽ നിന്ന് വലിയതോതിൽ വ്യാജ മദ്യം കണ്ടെത്തിയത്. മൊത്തം 220 ലിറ്ററിലധികം വ്യാജ മദ്യമാണ് കണ്ടെത്തിയത്.

......................................

Amal
Next Story
Share it