Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക്‌ രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭ 35ാം ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി വീറോടെ നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

.........................................

നിയമന കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ. ''പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം''– എന്നായിരുന്നു പരാമർശം.

.........................................

100 ദിനങ്ങൾ പൂർത്തിയാക്കി ഭാരത് ജോഡോ യാത്ര. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ തുടക്കമിട്ട യാത്ര, 2,600 കിലോമീറ്റർ ഇതിനോടകം പിന്നിട്ടു. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സഞ്ചരിച്ച യാത്ര, നിലവിൽ രാജസ്ഥാനിലാണ്. ഡിസംബർ 21ന് യാത്ര ഹരിയാനയിൽ പ്രവേശിക്കും.

.........................................

100 ദിനങ്ങൾ പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര ചരിത്രത്തിലെ വലിയ നാഴികക്കല്ല് പിന്നിട്ടെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‌രാജ്യത്തുടനീളം പടരുന്ന വിദ്വേഷം, ഏകാധിപത്യ ഭരണം, കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും എന്നിവയ്ക്കെതിരായാണ് യാത്ര നീങ്ങുന്നത്. ദേശീയ ജനകീയ പ്രസ്ഥാനം എന്ന നിലയിൽ ഈ യാത്ര ഏറെ വിജയകരമാണ്. രാഹുൽ ഗാന്ധിയെ അഭിനന്ദിക്കുന്നുവെന്നും ഖർഗെ പറഞ്ഞു.

.........................................

ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസ്സാരവത്കരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, എന്നാൽ നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

.........................................

ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാ​ഗത പ്രസം​ഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്. എന്നാൽ കൂവൽ ഒന്നും പുത്തരിയല്ലെന്നും 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതമെന്നുമായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

.........................................

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്ന് 93,456 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ 60,000 ഇതിനകം പേർ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡ് കണക്ക്. കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.

.........................................

ബിഹാറിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അറുപതായി ഉയർന്നപ്പോൾ ബന്ധുക്കൾക്ക് ധന സഹായം നല്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ. മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് നിതീഷ് കുമാർ വിശദീകരിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബിഹാർ സർക്കാരിന് നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ബിഹാറിൽ നടന്ന വ്യാജ മദ്യ ദുരന്തത്തിൽ ഇന്ന് അഞ്ചുപേർ കൂടി മരിച്ചു. ചികിത്സയിലുള്ള പലരുടെയും ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം.

.........................................

ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നു. ബർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അക്വേറിയമാണ് തകർന്നത്. ഇന്ന് പുലർച്ചെ വൻ ശബ്ദത്തോടെ അക്വേറിയം പൊട്ടുകയായിരുന്നു. 82 അടി ഉയരത്തിൽ സിലിണ്ടർ ആകൃതിയിൽ നിർമ്മിച്ച ഈ അക്വേറിയം ബർലിനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. താപ നിയന്ത്രണ സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

.........................................

ഡെലിവറി റൈഡർമാർക്ക് ദുബായിൽ ജോലി ചെയ്യുന്നതിന് ഡ്രൈവിങ് ലൈസൻസ് കൂടാതെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ നിന്ന് ഡ്രൈവർ യോഗ്യതാ സർട്ടിഫിക്കറ്റും നേടണമെന്ന് അധികൃതർ അറിയിച്ചു. ഡെലിവറി മോട്ടോർബൈക്ക് റൈഡർമാരുടെ പ്രകടനം മെച്ചപ്പെടുത്താനും അതനുസരിച്ച് ദുബായിലെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനുമാണിത്.

.........................................

ഒമാനിൽ വിവിധ സർക്കാർ സേവനങ്ങളുടെ നിരക്ക് കുറച്ച് ധനകാര്യ മന്ത്രാലയം. 903 സേവനങ്ങളുടെ നിരക്കാണ് പരിഷ്‌കരിച്ചത്. സർക്കാർ സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് ലക്ഷ്യം.

.........................................

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ദുബൈ. പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ജി.സി.സി നഗരവുമാണ് ദുബൈ. പാരീസ് ആണ് പട്ടികയിൽ ഒന്നാമതുള്ളത്.

.........................................

Amal
Next Story
Share it