Begin typing your search...

ബിസിനസ് വാർത്തകൾ

ബിസിനസ് വാർത്തകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ പാർലമെന്റിലെ ചിലർക്ക് അസൂയയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ കറൻസി മൂല്യത്തകർച്ചയെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. പക്ഷേ പ്രതിപക്ഷം ഇതിൽ പ്രശ്നം കണ്ടെത്തുന്നു. ഇന്ത്യയുടെ വളർച്ചയിൽ എല്ലാവരും അഭിമാനിക്കണം, എന്നാൽ ചിലർ ഇത് തമാശയായി കാണുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

.........................................

കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ കറൻസികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രമുഖ വ്യക്തികളുടെയും ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ നിരവധി അപേക്ഷകൾ ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്രം തീരുമാനം വ്യക്തമാക്കിയത്.

.........................................

ഒറ്റ സിഗരറ്റ് വിൽക്കുന്നത് നിയമ വിരുദ്ധമാക്കാൻ കേന്ദ്രം. പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഒറ്റ സിഗരറ്റിന്റെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന. പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ഒറ്റ സിഗരറ്റ് വിൽപ്പന നിരോധിക്കാൻ കേന്ദ്രം തയ്യാറാകുന്നത്. ബജറ്റ് സമ്മേളനത്തിനു മുൻപുതന്നെ കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും.

.........................................

ലോകത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപം ഇപ്പോഴും സ്വർണം തന്നെയാണെന്ന് വിപണികൾ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം 35960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില ഇപ്പോൾ 39920 രൂപയായി ഉയർന്നു. ഒരുവർഷം കൊണ്ട് സ്വർണ്ണത്തിൻറെ വിലയിൽ 3960 രൂപയാണ് കൂടിയത്. പതിനൊന്ന് ശതമാനത്തിന്റെ വർദ്ധനവാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പലിശ നൽകുന്ന ട്രഷറിയിൽ പോലും 7.5 ശതമാനം ആണ് പലിശ നിരക്ക്.

.........................................

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടത്തിന് അനുമതി നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2040 വരെയുള്ള 17 വർഷത്തെ ദുബായ് നഗര, താമസ മേഖലകളുടെ സൗകര്യ വികസനത്തെ ക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ദുബായ് ഒരു പരിസ്ഥിതി - കാൽനട സൗഹൃദ നഗരവും കൃഷിയിൽ നിന്ന് ഉയർന്ന വിളവ് ലഭിക്കുന്ന ഒരു നഗരമാക്കുകയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

.........................................

ഇന്ത്യാ ഗ്ലോബൽ ഫോറം അബുദാബിയിൽ ആരംഭിച്ചു. ദുബായ്, അബുദാബി എമിറേറ്റുകളിൽ 5 ദിവസം നീളുന്ന ഫോറം വിദേശകാര്യമന്ത്രി ഡോ. എസ്. ജയ് ശങ്കർ ഉദ്ഘാടനം ചെയ്തു. പ്രാദേശിക, ആഗോള വെല്ലുവിളികളെ സംയുക്തമായി നേരിടുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആഗോളവൽക്കരണവും മുഖ്യ വിഷയമാകും.

.........................................

നാസയുടെ ചന്ദ്രപേടകം ഒറൈയോണ്‍ പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങി. 25 നാൾ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഒറൈയോൺ പേടകം ഇന്ന് ഭൂമിയിൽ തിരിച്ചെത്തിയത്. ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റ‍ർ അകലെ വരെ ചെന്നാണ് പേടകം തിരിച്ചെത്തുന്നത്. നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം ഒരു പേടകത്തെ തിരികെ ഭൂമിയിലിറക്കുന്നതിൽ പുതുമയൊന്നുമില്ല.

.........................................

Amal
Next Story
Share it