Begin typing your search...

വാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സുഖ്വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായേക്കും. ഹൈക്കമാന്‍ഡ് സുഖ്വിന്ദറിനൊപ്പമാണെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ച് പരസ്യമായിത്തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിഭാസിംഗിന്റെ അനുയായികള്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നിരീക്ഷകരെ തടയുന്ന തരത്തിലേക്കുപോലും കരുനീക്കങ്ങള്‍ നീണ്ടു. എന്നാല്‍, ഹൈക്കമാന്‍ഡ് സുഖ്വിന്ദറിനൊപ്പം നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.നിയമസഭാ കക്ഷിയോഗം ചേര്‍ന്ന ശേഷം ഹൈക്കമാന്‍ഡിന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, പി.സി.സി. പ്രസിഡന്റ് പ്രതിഭാ സിങിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അന്തിമ തീരുമാനം വൈകുകയാണ്.

.......................

മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്. തീരമേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി, വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ചെന്നൈ വിമാനത്തവളത്തില്‍ നിന്ന് 27 വിമാനങ്ങളുടെ സര്‍വീസ് വൈകി. .

......................

സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.

......................

മുസ്ലീംലീഗിനെ പുകഴ്ത്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയില്‍ കരുതലോടെ പ്രതികരിച്ച്് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും. എംവി ഗോവിന്ദന്‍ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖാനം നല്‍കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതേസമയം സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാര്‍ട്ടിയുമെന്ന് എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞത് എല്‍ഡിഎഫിലേക്കുള്ള പരോക്ഷ ക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

..............................

കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന മറുപടിയുമായി മന്ത്രി എംവി ഗോവിന്ദന്‍ രംഗത്തുവന്നു. മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിലെ തന്നെ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ നിന്ന് വ്യത്യസ്തമാണ്. കോണ്‍ഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഉതകുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ആ കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും ഗവര്‍ണറുടെ കാവിവത്കരണ നിലപാടിലും വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്കരിക്കുന്ന നിലപാടിലായാലും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

......................

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച കേസില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാത്തത് ചികിത്സപിഴവിന്റെ പരിധിയില്‍പ്പെടുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കും. അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജില്ലാ പൊലീസ് മേധാവി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

......................

അവധിദിവസങ്ങള്‍ എത്തിയതോടെ ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. ഇതേ തുടര്‍ന്ന് ഇലവുങ്കല്‍ മുതല്‍ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുകയാണ്.അതേസമയം തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി ദേവസ്വംബോര്‍ഡിനോട് നിര്‍ദേശിച്ചു.

....................

കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ഓടുന്ന പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. നിലമ്പൂര്‍ റോഡ്- കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.ഡിസംബര്‍ ഒന്നു മുതല്‍ 12 വരെ 21 ഓളെ ട്രെയിനുകളാണ് റദ്ദാക്കിയത്.

...................

ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഇഷാന്‍ കിഷന്‍ (131 പന്തില്‍ 210), വിരാട് കോലി (91 പന്തില്‍ 113) എന്നിവരുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സാണ് നേടിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ബംഗ്ലാദേശ് ജയിക്കുയായിരുന്നു.

Krishnendhu
Next Story
Share it