Begin typing your search...

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള സർവ്വകലാശാല വിസി നിയമനം വൈകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. വിസിയെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ വൈകുന്നതിനെതിരെ സെനറ്റ് അംഗം എസ് ജയറാം ആണ് ഹർജി നൽകിയത്.

.................................

മദ്യത്തിന്റ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ലിൽ സംസ്ഥാനത്ത് ചർച്ച തുടങ്ങി. ലാഭം മദ്യകമ്പനികൾക്ക് മാത്രമെന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ് വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

.................................

സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണമെന്നും, കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച സാഹചര്യത്തില്‍ , വാക്കൗട്ടിനു മുന്നോടിയായി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

.................................

പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

.................................

ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, തിരഞ്ഞെടുപ്പു പരാജയത്തിൽ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് ശശി തരൂർ. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

.................................

ഗുജറാത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ പ്രതികരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും എന്നും ഖാര്‍ഗെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ കോൺഗ്രസ് നേരിട്ടത്.

.................................

ഗുജറാത്തിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഗുജറാത്തിൽ തുടർച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്.

.................................

ഇലക്ട്രോണിക് പേയ്‌മെന്റിനായി ഉപഭോക്താക്കളിൽനിന്ന് ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്. ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസോ കമ്മീഷനോ ഈടാക്കുന്നതാണ് സെൻട്രൽ ബാങ്ക് വിലക്കിയത്.

.................................

യു.എ.ഇയുടെ 51ാമത് ദേശീയ ദിനാഘോഷങ്ങൾക്കിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ദുബൈ പൊലീസ് 132 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമങ്ങൾ പാലിക്കാതെ വാഹനമോടിച്ചവർക്ക് പൊലീസ് പിഴയും ചുമത്തിയിട്ടുണ്ട്.

.................................

Amal
Next Story
Share it