Begin typing your search...

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സുപ്രിംകോടതി മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 'സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0' ഗൂഗിള്‍ പ്ലേയില്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.

..................................

അഴിയൂരില്‍ 13 കാരിയായ വിദ്യാര്‍ത്ഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡിഡിഇ സ്‌കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്‌കൂളിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

..................................

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയതലത്തിലും ശക്തമായ പ്രചാരണത്തിനൊരുങ്ങി സിപിഎം. ഗവര്‍ണറുടെ നടപടികള്‍ തുറന്നു കാട്ടുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ എംപി എ.എം.ആരിഫ് ഗവര്‍ണറെ തിരികെ വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത്.

..................................

സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

..................................

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്ന് കെസിബിസിയുടെ പുതിയ അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുകയാണ് ആവശ്യമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സമയബന്ധിതമായ ഇടപെടല്‍ ഉണ്ടാകണമെന്നും കര്‍ദനിനാള്‍ മാര്‍ ബസേലിയോസ് വ്യക്തമാക്കി.

..................................

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനുപിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ അന്വേഷണറിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവരും. പൊക്കിള്‍ക്കൊടി പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തരമായി ശസ്ത്രക്രിയ തീരുമാനിച്ചത്. സിസേറിയന് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനത്തില്‍ താഴെയായിരുന്നു. പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയിലായിരുന്നു അപര്‍ണയെന്നും ആശുപത്രി സൂപ്രണ്ട് അബ്ദുല്‍ സലാം പറഞ്ഞു.

..................................

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ഭക്ഷ്യ ധാന്യങ്ങള്‍ രാജ്യത്തെ അവസാനത്തെ പൗരന് വരെ ലഭ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിശന്ന വയറുമായി ആരും കിടന്ന് ഉറങ്ങേണ്ടി വരില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി പറഞ്ഞു.

..................................

ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം. വ്യോമ മാര്‍ഗം എത്തുന്നവര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. റോഡ് മാര്‍ഗം വരുന്നവര്‍ ബസിലാണെങ്കില്‍ പ്രത്യേക രജിസ്‌ട്രേഷന്റെ ആവശ്യമില്ല, സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ ഈ മാസം 8 വരെ കാത്തിരിക്കണം. യാത്രക്ക് 12 മണിക്കൂര്‍ മുമ്പെങ്കിലും എന്‍ട്രി പെര്‍മിറ്റിന് രജിസ്റ്റര്‍ ചെയ്യണം.

..................................

ആപ്പിള്‍ പേ സേവനം കുവൈത്തില്‍ ആരംഭിച്ചു. തുടക്കത്തില്‍ അഞ്ച് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കാണ് പുതിയ സേവനം ലഭ്യമാവുക. ആപ്പിള്‍ ഫോണ്‍, ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കു ഇതോടെ സാമ്പത്തിക കൈമാറ്റം എളുപ്പമാകും.

..................................

രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും മറന്നുള്ള പഠന രീതികള്‍ സ്‌കൂളുകളില്‍ വേണ്ടെന്ന് അബുദാബി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. വേഷം മുതല്‍ പാഠങ്ങള്‍ വരെ എല്ലാം രാജ്യതാല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം. വിദേശ സ്‌കൂളുകളാണെങ്കിലും യുഎഇയുടെ പതാകയും ഭരണാധികാരികളുടെ ചിത്രങ്ങളും മാത്രം ഉപയോഗിക്കണം. സ്വകാര്യ സ്‌കൂളുകള്‍ക്കു വേണ്ടി പുറത്തിറക്കിയ മാര്‍ഗ രേഖയിലാണു ദേശീയത സംരക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശം.

..................................

Amal
Next Story
Share it