Begin typing your search...

വാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഗുജറാത്തിൽ ബിജെപിക്ക് ഇത്തവണയും വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസിന് വലിയ തിരിച്ചടിയാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 37 സിറ്റിംഗ് സീറ്റുകൾ നഷ്ടമായേക്കും. അതേസമയം ആംആദ്മിക്ക് ഏഴ് സീറ്റുകൾ വരെ ലഭിച്ചേക്കാനാണ് സാധ്യതയെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു. ഹിമാചല്‍പ്രദേശിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. ഗുജറാത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇരു സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോളുകള്‍ പുറത്തുവന്നത്.

................

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം. ആംആദ്മി പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. ആംആദ്മി പാർട്ടിക്ക് 43 ശതമാനവും ബിജെപിക്ക് 35 ശതമാനവും കോൺഗ്രസിന് 10 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് ഇന്ത്യ-ടുഡേ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം.

..............

വിഴിഞ്ഞം സമരം ഒത്ത് തീർപ്പാക്കാനുള്ള ഇന്നത്തെ സമവായനീക്കങ്ങൾ ഫലം കണ്ടില്ല. സമവായത്തിനായി തിരക്കിട്ട ശ്രമങ്ങളാണ് ഇന്ന് നടന്നത്. സർക്കാറും മധ്യസ്ഥൻ്റെ റോളിലുള്ള കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും ഇന്ന് ആശയവിനിമയം നടത്തി. വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണ. എന്നാൽ സമരസമിതി-സർക്കാർ ചർച്ച നടന്നില്ല. നാളെയും ചര്‍ച്ച തുടരാനാണ് തീരുമാനം.

..................

സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ സമരപ്പന്തലിലെത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം ആവശ്യപ്പെട്ടു. അതേസമയം, സമാധാന ദൗത്യ സംഘത്തെ പ്രാദേശിക ജനകീയ കൂട്ടായ്മ തള്ളി.

................

വിഴിഞ്ഞം പ്രശ്‌ന‌ത്തില്‍ സര്‍ക്കാര്‍ നിലപാട് കടുംപിടിത്തമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കരാര്‍ ഒപ്പിട്ട പദ്ധതിയായതുകൊണ്ട് അത് പൂര്‍ത്തീകരിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മല്‍സ്യതൊഴിലാളികളുടെ അവസ്ഥ പരിതാപകരമായതുകൊണ്ട് അതുകൂടി പരിഹരിക്കണം. വിഴിഞ്ഞത്തെ പ്രശ്നം സഭയുടെ മാത്രം പ്രശ്നമല്ലെന്നും പൊതുപ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

..................

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് ശശി തരൂര്‍ എം പി. വിഴിഞ്ഞം തുറമുഖം ഇന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്യുന്നതാണ് പദ്ധതി. കൊച്ചിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടന്ന കൂടികാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് അനാവശ്യ തടസം സൃഷ്ടിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

....................

പിന്‍വാതില്‍ നിയമന വിഷയത്തിലെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പിഎസ്സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപിച്ചു. പി.സി വിഷ്ണുനാഥാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

..........................

അതേസമയം നിയമനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് മറുപടി നല്‍കി. തിരുവനന്തപുരം നഗരസഭയിലെ വ്യാജ കത്തുമായി ബന്ധപ്പെട്ട വിഷയവും മന്ത്രി ചൂണ്ടിക്കാട്ടി.

..............................

കേരളത്തിൽ മൂന്ന് ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ നടന്നുവെന്നും നിയമനങ്ങൾക്കായി ഒരു സമാന്തര റിക്രൂട്ട്മെന്‍റ് സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

...........................

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സഭാനടപടികൾ നിയന്ത്രിക്കാനുള്ള പാനലിൽ മുഴുവൻപേരും വനിതകൾ. ഭരണപക്ഷത്തുനിന്ന്‌ യു പ്രതിഭ, സി കെ ആശ, പ്രതിപക്ഷത്തുനിന്ന്‌ കെ കെ രമ എന്നിവരാണ്‌ പാനലിലുള്ളത്‌. സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും സഭയിൽ ഇല്ലാത്തപ്പോൾ പാനലിലെ അംഗങ്ങൾ സഭ നിയന്ത്രിക്കും. സ്പീക്കര്‍ എ എൻ ഷംസീറാണ് മൂന്നു വനിതാ അംഗങ്ങളെ പാനലിലേക്ക്‌ നാമനിർദേശം ചെയ്‌തത്‌.

.................

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പരമാവധി ശിക്ഷ പ്രതികള്‍ക്ക് കിട്ടുന്ന രീതിയിലുള്ള വാദമുഖങ്ങള്‍ കോടതിക്ക് മുന്‍പാകെ നടത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

.........................

എല്ലാവര്‍ക്കും വീട് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനില്‍ നല്ല പുരോഗതിയുണ്ട്. വികസന വിഷയത്തില്‍ ഒന്നിച്ച് നിന്നാല്‍ അസാധ്യമായത് ഒന്നുമില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

..............................

സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മാറ്റാനൊരുങ്ങി സര്‍ക്കാര്‍. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളുടെ പേര് 'കെ-സ്റ്റോര്‍' എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റേഷന്‍ വിതരണത്തിനൊപ്പം നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും മാറ്റമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

...............................

സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലാണ് ജയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജമുനാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്.

.............................

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മാധ്യമങ്ങൾ ബഹിഷ്‌കരിക്കുകയാണെന്ന ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ലക്ഷങ്ങൾ അണിനിരക്കുന്ന ചരിത്ര യാത്ര എന്തുകൊണ്ട് സംപ്രേക്ഷണം ചെയ്യുന്നില്ലെന്നും ഗെലോട്ട് ചോദിച്ചു. വാർത്ത നൽകേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. മാധ്യമ ഇത് തിരുത്തിയില്ലെങ്കിൽ ചരിത്രം അവരോട് പൊറുക്കില്ലെന്നും അശോക് ഗെലോട്ട് പറഞ്ഞു.



Krishnendhu
Next Story
Share it