വാർത്തകൾ ചുരുക്കത്തിൽ
പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങും.14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത.ആദ്യദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയര്‍ത്തി പിന്‍വാതില്‍ നിയമനത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും വിഴിഞ്ഞവും സഭയില്‍ വലിയ ചര്‍ച്ചയാകും. ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ലീഗിന് എതിര്‍പ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും. തരൂര്‍ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്.പ്രതിപക്ഷ നിരയിലെ ഭിന്നത സഭയില്‍ ഭരണ പക്ഷം ആയുധമാക്കും
............................
വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തില്‍ ഉള്ളത്.സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദര്‍ശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും. സമരം ഒത്തുതീര്‍പ്പാക്കുന്നതിനായുള്ള സമവായ ചര്‍ച്ചകളും തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിലെ സമവായി നീക്കങ്ങളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് സമരസമിതിയും യോഗം ചേര്‍ന്നേക്കും.
................................
വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 6, 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. വര്‍ക്കലയില്‍ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. 9 ന് സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
.............................
തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായ വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂര്‍ എംപി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികള്‍ ഉണ്ടാകണം.മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരല്ല. പ്രളയത്തില്‍ രക്ഷക്കെത്തിയവര്‍ക്കായി നമ്മള്‍ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും തരൂര്‍ കൊച്ചിയില്‍ പറഞ്ഞു. കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുമായും തരൂര്‍ കൂടിക്കാഴ്ച നടത്തി.
...............................
കോണ്‍ഗ്രസില്‍ ഗ്രൂപ്പിസത്തിന് താനില്ലെന്നു ല്ലെന്ന്‌റൃ ശശി തരൂര്‍എംപി വ്യക്തമാക്കി കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി പര്യടനം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നോട് മൂന്നുതവണ ആവശ്യപ്പെട്ടിരുന്നതായി ശശി തരൂര്‍ പറഞ്ഞു... എല്ലാ ജില്ലകളിലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടാണ് പരിപാടികള്‍ക്ക് പോകുന്നതെന്നും കോട്ടയം ജില്ലാ കമ്മിറ്റിയെയും അറിയിച്ചിട്ടുള്ളതും അതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും വ്യക്തമാക്കി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പരാതി നല്‍കിയാല്‍ അതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
അതിടെ ശശി തരൂരിന്റെ പേരിലെ കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതയില്‍ മുസ്ലീം ലീഗ് കടുത്ത അതിര്‍ത്തി രേഖപ്പെടുത്തി ഇങ്ങനെ മുന്നോട്ടു പോയാല്‍ യുഡിഎഫിന് ലഭിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നും ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കി
.........................
കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്‍കി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തിരു. അഡീഷണല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
2018 മാര്‍ച്ച് 14 നാണ് ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിന്‍ യുവതിയെ പോത്തന്‍കോട് നിന്നാണ് കാണാതായത്.35 ദിവസങ്ങള്‍ക്ക് ശേഷമാണ് ജീര്‍ണിച്ച മൃതദേഹം കോവളത്തിനടുത്തുള്ള പൊന്ത കാട്ടില്‍ കണ്ടെത്തുന്നത്.പ്രതികള്‍ വിദേശ വനിതയെ ആളൊഴിഞ്ഞ പൊന്ത കാട്ടില്‍ കൊണ്ടുവന്ന് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് കേസ്.
...........................
സജി ചെറിയാന്റെ മല്ലപ്പള്ളി വിവാദ പ്രസംഗത്തില്‍ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കുക. സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസെടുക്കാന്‍ കീഴ്വായ്പൂര്‍ പൊലീസിന് തിരുവല്ല കോടതി നിര്‍ദേശം നല്‍കിയത്. ആറ് മാസത്തെ അന്വേഷണത്തിനിടയില്‍ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പൊലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരന്‍
..........................
കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.നഗരസഭയിലേക്ക് ബിജെപി മാര്‍ച്ച് നടത്തും.ഭരണസമിതിയെ പിരിച്ചുവിടണമെന്നാണ് ആവശ്യം.മേയറുടെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ധര്‍ണയും തുടരുകയാണ്. അതേസമയം പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി
ഇന്ന് തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്. നഗരസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.വൈകീട്ട് നാല് മണിക്കാണ് ചര്‍ച്ച.
.........................
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു മധ്യ വടക്കന്‍ ഗുജറാത്തിലെ 14 ജില്ലകളില്‍ 93 നിയമസഭാ മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുന്നത് ഈ മാസം എട്ടിനാണ് വോട്ടു എണ്ണുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ വോട്ട് രേഖപ്പെടുത്തും
............................
ആഫ്രിക്കന്‍ കരുത്തിന്റെ പോരാട്ട വീര്യം കണ്ട രണ്ടാം ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ ജേതാക്കളായ സെനഗലിനെ മറുപടിയില്ലാത്ത 3 ഗോളിന് തകര്‍ത്ത ഇംഗ്ലീഷ്ടീം ലോകകപ്പ് അവസാന പതിനാറില്‍ ഇടം കണ്ടെത്തി.. നിലവിലെ ജേതാക്കളായ ഫ്രാന്‍സുമായി ഈ മാസം പത്തിനാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് ഏറ്റുമുട്ടുക
............................
കിരീടം നിലനിര്‍ത്തുന്ന വ്യക്തമായ സൂചനകള്‍ നല്‍കി ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി.. ആവേശഭരിതമായ പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് പട യുടെ മുന്നേറ്റം.
...........................
പോളണ്ടിനെതിരായ ഇരട്ടഗോള്‍ നേട്ടത്തോടെ ഖത്തറിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായി കിലിയന്‍ എംബാപ്പെ. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്. ഇതോടെ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഒമ്പത് ആയി. കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഓസ്ട്രേലിയക്കെതിരെ ലോകകപ്പിലെ ഒമ്പതാം ഗോള്‍ കണ്ടെത്തിയത്. നോക്കൗട്ട് റൗണ്ടില്‍ അദ്ദേഹത്തിന്റെ ആദ്യഗോള്‍ കൂടിയായിരുന്നിത്.
.........................
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ഏഷ്യന്‍ കരുത്തിന്റെ പ്രതീകമായ ജപ്പാന്‍ ക്രൊയേഷ്യയെ നേരിടും... കഴിഞ്ഞ ലോകകപ്പില്‍ രണ്ടാമത് എത്തിയ ടീമാണ് ക്രൊയേഷ്യ.. രണ്ടാമത്തെ മത്സരത്തില്‍ മുന്‍ ലോകജേതാക്കളായ ബ്രസീല്‍ ഏഷ്യന്‍ കരുത്തറയിച്ച ദക്ഷിണ കൊറിയ നേരിടും യുഎഇ സമയം രാത്രി 11 മണിക്കാണ് ബ്രസീല്‍ ദക്ഷിണ കൊറിയ പോരാട്ടം. ബ്രസീലിനായി ഇന്ന് നെയ്മര്‍ കളിക്കും.
............................
മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാന്‍ ഗവണ്‍മെന്റ്. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി. ടെഹ്‌റാനില്‍ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്.
.............................
പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത. ഒപ്പം സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്. ചരിത്രം സൃഷ്ടിച്ച് ഇത്തവണ സ്പീക്കർ പാനൽ പൂർണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്.
...............................
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തിലെ നാരൻപുര പ്രദേശത്തുള്ള മുനിസിപ്പൽ സബ് സോണൽ ഓഫീസിൽ തന്റെ വോട്ടവകാശം വിനിയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദിൽ വോട്ട് ചെയ്തു.
................................
നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങൾ ഇന്ന് ജനവിധിയെഴുതും. ഗാന്ധിനഗറും അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് എത്തിയത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.
................................
കോട്ടയം ഡിസിസിയിൽ ഫെയ്സ്ബുക്ക് വിവാദം. തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത് . സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ രംഗത്തെത്തിയതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു.
..................................
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ അതിവേഗ ഓട്ടക്കാരായി (100 മീറ്റര്‍) പാലക്കാട് പുളിയമ്പറമ്പ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മേഘ (12.23 സെക്കന്‍റ്) യും തിരുവനന്തപുരം ജിവി രാജയിലെ അനുരാഗും (10.90 സെക്കന്‍റ്) സ്വര്‍ണ്ണം നേടി. ഇതോടെ പാലക്കാട് ജില്ല 133 പോയന്‍റും 13 സ്വര്‍ണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്‍റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്‍റുമായി മൂന്നാമതും നില്‍ക്കുന്നു. 47 പോയന്‍റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്‍റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. കാസര്‍കോട്, തൃശ്സൂര്‍, തിരുവനന്തപുരം ജില്ലകള്‍ 33 പോയന്‍റുമായി ആറാം സ്ഥാനത്താണ്.
................................
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു പൊതുവേ മന്ദഗതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സബർമതി നിയമസഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി 14 ജില്ലകളുടെ 93 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് 833 സ്ഥാനാർത്ഥികൾ ജന തേടുന്നു ഈ മാസം എട്ടിന് ഫലം പ്രഖ്യാപിക്കും.