Begin typing your search...

ബിസിനസ് വാർത്തകൾ

ബിസിനസ് വാർത്തകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഇന്ത്യയിൽ ഇതാദ്യമായി ഡിജിറ്റൽ കറൻസി‌യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകൾക്ക് 1.71 കോടി രൂപയാണ് റിസർവ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ മുംബൈ, ഡൽഹി, ബെംഗളുരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങൾക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതൽ തുക അനുവദിക്കുക.

.................................

എട്ടു ദിവസം നീണ്ട നേട്ടത്തിനുശേഷം സൂചികകളിൽ നഷ്ടത്തോടെ തുടക്കം. തുടർച്ചയായ ദിവസങ്ങളിൽ റെക്കോഡ് തിരുത്തി മുന്നേറുന്നതിനിടെയാണ് വിപണിയിൽ സമ്മർദമുണ്ടായത്. സെൻസെക്‌സ് 210 പോയന്റ് താഴ്ന്ന് 63,073ലും നിഫ്റ്റി 57 പോയന്റ് നഷ്ടത്തിൽ 18,755ലുമാണ് വ്യാപാരം ആരംഭിച്ചത്. ഉയർന്ന നിലവാരത്തിൽ തുടരുന്ന വിപണിയിൽനിന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്.

.................................

നവംബറിൽ ഇന്ത്യയിലെ പെട്രോൾ വിൽപ്പന 11.7 ശതമാനം ഉയർന്ന് 2.66 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 2.38 ദശലക്ഷം ടണ്ണായിരുന്നു. കൂടാതെ ഉത്സവ സീസൺ ഡിമാൻഡ് ഉയർന്നതോടെ ഒക്ടോബറിലെ വിൽപ്പനയിൽ നിന്നും നവംബറിൽ 1.3 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ വിൽപ്പന നവംബറിൽ 27.6 ശതമാനം വർധിച്ച് 7.32 ദശലക്ഷം ടണ്ണിലെത്തി. 2020 നവംബറിനേക്കാൾ ഉപഭോഗം 17.4 ശതമാനം ഉയർന്നു.

.................................

റഷ്യ-ഉക്രെയ്ൻ യുദ്ധം, കോവിഡിൽ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീർണ്ണമായ വിതരണ തടസ്സങ്ങൾ, ഉയർന്ന പണപ്പെരുപ്പം തുടങ്ങി വിവധ പ്രശ്‌നങ്ങൾ ലോകം ഇന്ന് നേരിടുകയാണ്. ഇത്തരം സാമ്പത്തിക ആഘാതങ്ങളാൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ആശങ്കയിലാണ്. എന്നാൽ ഇന്ത്യ ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വിതരണ സമ്മർദ്ദം പരിഹരിക്കാനുള്ള മികച്ച ചട്ടക്കൂട് ഇതിനകം തന്നെ സ്ഥാപിച്ചിട്ടുള്ളതിനാൽ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു.

.................................

വിദേശ ഇന്ത്യക്കാരുടെ പണമയക്കൽ നടപ്പ് വർഷം 100 ബില്യൺ ഡോളർ കവിയുമെന്ന് ലോകബാങ്ക്. ഒരു രാഷ്ട്രം ഈയിനത്തിൽ സ്വീകരിക്കുന്ന ഉയർന്ന തുകയാണ് ഇത്. വേതന വർധനവും ശക്തമായ തൊഴിൽ വിപണിയുമാണ് പണമയക്കൽ കൂടാൻ കാരണം. നിരവധി ഇന്ത്യക്കാർ യുഎസ്, യുകെ, സിംഗപ്പൂർ തുടങ്ങിയ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേയ്ക്ക് ഈയിടെ കുടിയേറിയിരുന്നു. മികച്ച ജോലികളിലാണ് ഇവർ ഏർപ്പെടുന്നതും. ഇത് റെമിറ്റൻസ് വർധിപ്പിച്ചു. മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള പണമൊഴുക്കിലും ഉയർച്ചയുണ്ടായിട്ടുണ്ട്.

.................................

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 640 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില 39400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. ഇന്നലെ 20 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഇന്നത്തെ വില 4925 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വില 40 രൂപ ഉയർന്നു. വിപണിയിലെ വില 4080 രൂപയാണ്.

.................................

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്ന 'ഡിജിയാത്ര' പദ്ധതിക്കു തുടക്കം. ഡൽഹി, ബെംഗളൂരു, വാരാണസി വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. അടുത്ത മാർച്ചോടെ ഹൈദരാബാദ്, പുണെ, കൊൽക്കത്ത, വിജയവാഡ വിമാനത്താവളങ്ങളിലും പിന്നാലെ കേരളത്തിലടക്കം രാജ്യവ്യാപകമായും നടപ്പാക്കും. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര യാത്രകൾക്കാണ് നിലവിൽ ഡിജിയാത്ര ഉപയോഗിക്കാനാവുക.

.................................

സൗദി കിഴക്കൻ പ്രവിശ്യയിൽ രണ്ട് പ്രകൃതി വാതക ശേഖരങ്ങൾ പുതുതായി കണ്ടെത്തിയതായി ഊർജ മന്ത്രി അറിയിച്ചു. സൗദിയുടെ എണ്ണ വാതക പര്യവേക്ഷണ സംഘം പുതിയ രണ്ട് പ്രകൃതി വാതക പാടശേഖരങ്ങൾ കണ്ടെത്തിയതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലാണ് ഇരു പാടങ്ങളും സ്ഥിതി ചെയ്യുന്നത്. ഹുഫൂഫിൽ നിന്നും 142 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഔതാദ് പ്രദേശത്താണ് ഒന്നാമത്തേത്. ഇവിടുത്തെ രണ്ട് സ്രോതസുകളിൽ നിന്നായി പ്രതിദിനം 2.69 കോടി ഘനയടി പ്രകൃതി വാതകവും 905 ബാരൽ കണ്ടൻസേറ്റുകളും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്.

Krishnendhu
Next Story
Share it