Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം സർക്കാർ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്.

.............................

വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടന്നുവെന്ന് മുഖ്യമന്ത്രി പഞ്ഞു.

.............................

വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. ആരുടേയും സിർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയരുതെന്നും മന്ത്രി പറഞ്ഞു.

.............................

കോഴിക്കോട് കോർപ്പറേഷന്റെ ബാങ്ക് അക്കൌണ്ടിൽ നിന്നും തട്ടിയ പണം പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. 2.53 കോടിയോളം രൂപയാണ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് ബാങ്ക് തിരിച്ചടച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എംപി റിജിലാണ് പണം തട്ടിയെടുത്തത്. ഇയ്യാൾ ഇപ്പോഴും ഒഴിവിലാണ്.

.............................

കോഴിക്കോട് കോർപ്പറേഷന്റെ ബാങ്ക് അക്കൌണ്ടിൽ നിന്നും തട്ടിയ സംഭവത്തിൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി വിവരം. ബാങ്ക് ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ ലോക്കൽ ഫണ്ട് ഓഡിറ്റ് നൽകിയ നിർദ്ദേശം കോർപ്പറേഷൻ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ.

.............................

സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം കൊണ്ടുവരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സൗരോര്‍ജ്ജ പ്ലാന്‍റ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷനില്‍ നിര്‍മ്മിച്ച വീടുകള്‍ക്കും സൗരോര്‍ജ്ജം ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

.............................

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തില്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

.............................

അഫിലിയേഷന്‍ വിഷയത്തിലെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും അഫിലിയേഷൻ നൽകിയില്ലെന്ന പരാതിയിലാണ് കോടതിയുടെ പരാമര്‍ശം.

.............................

തനിക്കെതിരെ ആര് ഏറ്റവും കൂടുതൽ മോശം വാക്കുകൾ ഉപയോഗിക്കുമെന്ന മത്സരം കോൺഗ്രസുകാർക്കിടയിൽ ഉണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖർഗെയ്ക്കു മുൻപ് മറ്റൊരു കോൺഗ്രസ് നേതാവും 'കോൺഗ്രസ് മോദിയുടെ സ്ഥാനം കാട്ടിക്കൊടുക്കും' എന്നു പറഞ്ഞിരുന്നതായി മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ചു മോദി പറഞ്ഞു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ കലോൽ നഗരത്തിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

.............................

ഗോവയിൽ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കാശ്മീർ ഫയൽസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ജൂറി അധ്യക്ഷനായ നദാവ് ലാപിഡ്. കശ്മീർ ഫയൽസിനെതിരായ തന്റെ വിമർശനത്തിലൂടെ കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നദാവ് ലാപിഡ് തെറ്റിദ്ധരിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും വ്യക്തമാക്കി.

.............................

കുവൈത്ത് യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതി നൽകി അധികൃതർ. പ്രതിദിനം 3 മണിക്കൂറാണ് വിദ്യാർഥികൾക്ക് പരമാവധി തൊഴിൽ സമയം അനുവദിക്കുക. പരിശീലന സമയം തൊഴിൽ സമയമായി കണക്കാക്കി വേതനം നൽകണമെന്ന് അധികൃതർ അറിയിച്ചു.

.............................

Amal
Next Story
Share it