Begin typing your search...

വാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

'ദ കാശ്മീർ ഫയൽസി'നെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻറെ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെതിരെ ജൂറി ചെയർമാൻ നാദവ് ലാപിഡ് രംഗത്തെത്തിയതിന് പിന്നാലെ നദാവ് ലാപിഡിനെതിരെ വിമർശനവുമായി ഇസ്രയേൽ അംബാസിഡർ രംഗത്ത്.

ഇസ്രയേലി സംവിധായകനും ജൂറി ചെയർമാനുമായ നാദവ് ലാപിഡിൻറെ പരാമർശനത്തിൽ അദ്ദേഹം സ്വയം ലജ്ജിക്കണമെന്നായിരുന്നു ഇസ്രയേൽ അംബാസിഡർ നഓർ ഗിലോണിൻറെ വിമർശനം.

.............................

വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം അക്രമാസക്തമായ സാഹചര്യത്തിൽ പൊലീസ് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകി. സോൺ ഐജിമാരുടെ നേതൃത്വത്തിൽ ക്രമസമാധാനം വിലയിരുത്തും.

.............................

രമ്യ ഹരിദാസ് എംപിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ. കോട്ടയം എരുമേലി കണ്ണിമല സ്വദേശി ഷിബുക്കുട്ടൻ (48) ആണ് അറസ്റ്റിലായത്.

.............................

സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ 10,000 ഡോളറിന് തുല്യമായ ഇന്ത്യൻ കറൻസി കൈവശം വെയ്ക്കാൻ അനുമതി നൽകി. ഡോളർ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി മറികടക്കാൻ രൂപയിലുള്ള വിനിമയം ശ്രീലങ്കയ്ക്ക് സഹായകരമാകും.

.............................

കോഴിക്കോട്: നരിക്കുനിയിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. നരിക്കുനി ഒടുപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനി ഉഷ (53) ആണ് മരിച്ചത്.

.............................

പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള നടപടികൾ.

.............................

ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ആരംബിച്ച ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തി പോലീസ്. മിക്കനഗരങ്ങളിലും കനത്ത പോലീസ് സാന്നിധ്യമാണുള്ളത്. ജനങ്ങളെ ചോദ്യം ചെയ്യലും ഫോണുകൾ പരിശോധിക്കുന്നതും വ്യാപകമാണ്.

.............................

ശബരിമലയിൽ നിലയ്ക്കൽ മുതൽ പമ്പ വരെ റോഡരികിൽ പാർക്കിങ് വിലക്കി ഹൈക്കോടതി ഉത്തരവ്. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശം നൽകി.

...........................

പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 90% കുറഞ്ഞു. ഉപയോഗത്തിൽ ദിവസേന 5 ലക്ഷത്തിന്റെ കുറവ് ആണുള്ളത്.

.............................

ഫിഫ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്നവരിൽ 9 ശതമാനം പേർ ഇന്ത്യക്കാർ. സന്ദർശകരുടെ എണ്ണത്തിൽ സൗദി പൗരന്മാരാണ് കൂടുതൽ.

Krishnendhu
Next Story
Share it