Begin typing your search...

ഹീരാ ഗ്രൂപ്പ് നിക്ഷേപകർക്ക് നഷ്ടപരിഹാരതുകക്കായി അപേക്ഷിക്കാൻ ഇനി ഒരു ദിവസം മാത്രം

ഹീരാ ഗ്രൂപ്പ് നിക്ഷേപകർക്ക്  നഷ്ടപരിഹാരതുകക്കായി അപേക്ഷിക്കാൻ ഇനി ഒരു ദിവസം മാത്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : ഹീരാ ഗ്രൂപ്പ് നിക്ഷേപകർക്ക് നഷ്ടപരിഹാരതുകക്കായി അപേക്ഷിക്കാൻ ഇനി ഒരു ദിവസം മാത്രം. ഹീരാ ഗ്രൂപ്പ് ചെയർപേഴ്സൺ അറസ്റ്റിലായതിനെത്തുടർന്ന് നിക്ഷേപം നടത്തിയവർക്ക് നവംബർ 30 വരെയാണ് തങ്ങളുടെ നിക്ഷേപങ്ങൾക്കായി ക്ലെയിമുകൾ ഫയൽ ചെയ്യാൻ ഇന്ത്യയുടെ സുപ്രീം കോടതി സമയം നൽകിയിരിക്കുന്നതെന്ന് സീരിയസ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ )അറിയിച്ചു . ഇപ്പോഴും നിക്ഷേപത്തട്ടിപ്പിന് അപേക്ഷ സമപ്പിക്കാത്തവരുണ്ട്.

സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്ന്, എസ്എഫ്ഐഒ പത്രപരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിക്ഷേപകർ അവരുടെ അവകാശവാദങ്ങൾ പ്രസക്തമായ രേഖകൾക്കൊപ്പം സമർപ്പിക്കേണ്ടത് അത്യാവശ്യമാണ് . രേഖകളോടെ സമർപ്പിപ്പിക്കാത്ത ക്ലെയിമുകൾ നിലവിൽ ഇല്ലെന്ന് അനുമാനിക്കപ്പെടും. നവംബർ 30ന് ശേഷം ലഭിക്കുന്ന ക്ലെയിമുകളും പരിഗണിക്കില്ല. ഇതിനകം തങ്ങളുടെ ക്ലെയിമുകളും, ഡോക്യുമെന്റേഷനും സമർപ്പിച്ച നിക്ഷേപകർ വീണ്ടും സമർപ്പിക്കേണ്ടതില്ല,"എന്നും എസ്എഫ്ഐഒ അറിയച്ചിട്ടുണ്ട്.

2018 ഒക്ടോബറിൽ ഹീര ഗ്രൂപ്പ് ചെയർപേഴ്‌സൺ നൗഹെറ ഷെയ്‌ക്ക് പോൺസി സ്കീം നടത്തിയെന്നാരോപിച്ച് ഹൈദരാബാദിൽ അറസ്റ്റിലായതിനെ തുടർന്ന് യുഎഇയിലെ പതിനായിരക്കണക്കിന് നിക്ഷേപകരുടെ സാമ്പത്തിക നില താറുമാറാവുകയായിരുന്നു.പുതിയ നിക്ഷേപകരിൽ നിന്ന് ശേഖരിച്ച ഫണ്ടുകൾ ഉപയോഗിച്ച് നിലവിലുള്ള നിക്ഷേപകർക്ക് പണം നൽകുന്ന ഒരു നിക്ഷേപ തട്ടിപ്പാണ് പോൺസി സ്കീം. നാല് വർഷം പിന്നിട്ടിട്ടും നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചിട്ടില്ല.ഇന്ത്യൻ പോലീസ് റിപ്പോർട്ട് പ്രകാരം 159 ദശലക്ഷം ദിർഹം മൂല്യമുള്ള 6,788 ക്ലെയിമുകൾ മാത്രമാണ് എസ്എഫ്ഐഒയ്ക്ക് ഇതുവരെ ലഭിച്ചത്.

Krishnendhu
Next Story
Share it