Begin typing your search...

ബിസിനസ് വാർത്തകൾ

ബിസിനസ് വാർത്തകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഇന്ത്യൻ ഓഹരിപണി നേട്ടത്തിൽ വ്യാപാരം തുടരുന്നു. ഇപ്പോൾ ബോംബെ ഓഹരിവിലെ സൂചിക bഎസ് സി സെൻസെക്സ്.. 252 പോയിന്റ് 62,5I8.4ലും.. ദേശീയ ഓഹരിവില സൂചികയിൽ 51 പോയിൻറ് ഉയർന്ന 18564.2ലും വ്യാപാരം നടത്തുന്നു.

...............................

അപ്പോളോ ടയേഴ്സ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ ബുൾസ് റിയൽ എസ്റ്റേറ്റ് റിലയൻസ് എംആർഎഫ് തുടങ്ങിയ മുൻ നിര ഓഹരികൾ എല്ലാം ലാഭത്തിലാണ്.

...............................

പുതിയ നിയമനങ്ങള്‍ക്കൊരുങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റര്‍ . കഴിഞ്ഞ ദിവസം പങ്കുവെച്ച സ്ലൈഡിലൂടെയാണ് വീണ്ടും നിയമനങ്ങള്‍ നടത്തുന്ന കാര്യം ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് (Elon Musk) അറിച്ചത്. നേരത്തെ 50 ശതമാനത്തോളം ജീവനക്കാരെയും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന 4,400ഓളം പേരെയും ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പുതുതായി എത്ര നിയമങ്ങളാണ് നടത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

.............................

യുഎഇയുമായി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താനൊരുങ്ങി ഇന്ത്യ. ഇരു രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ ഇതുസംബന്ധിച്ച സാധ്യതകള്‍ ചര്‍ച്ച ചെയ്ത് വരുകയാണ്. ആഭ്യന്തര കറന്‍സികളിലെ ഇടപാട്, ഇറക്കുമതി-കയറ്റുമതി ചെലവ് കുറയക്കുമെന്നതാണ് പ്രധാന നേട്ടം.പ്രാദേശിക കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു നയരേഖ യുഎഇയ്ക്ക് ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഒരു നോഡല്‍ ഓഫീസറെ യുഎഇയും നിയമിച്ചിരുന്നു. നിലവില്‍ യുഎഇയുമായുള്ള വ്യാപാരത്തിന് ഇന്ത്യന്‍ കച്ചവടക്കാര്‍ ആദ്യം ഡോളറിലേക്കും പിന്നീട് ദിര്‍ഹത്തിലേക്കും (യുഎഇ കറന്‍സി) രൂപ മാറ്റിയാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം നേരിട്ട് രൂപ-ദിര്‍ഹം ഇടപാടാണ് ഇരു രാജ്യങ്ങളും പരിഗണിക്കുന്നത്.

.............................

ആഗോള മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ ദുര്‍ബലപ്പെടുത്തിയേക്കാമെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, ആഭ്യന്തര ഡിമാന്‍ഡ്, ശക്തിപ്പെടുത്തിയ സാമ്പത്തിക വ്യവസ്ഥ, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവ മുന്നോട്ടുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തേസമയം ആഗോള ചരക്ക് വില കുറയുന്നതും പുതിയ ഖാരിഫ് വിളകളുടെ വരവും വരും മാസങ്ങളില്‍ പണപ്പെരുപ്പ സമ്മര്‍ദം കുറക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സാമ്പത്തിക സ്ഥിരതയുടെ പിന്‍ബലത്തില്‍, വരും വര്‍ഷങ്ങളില്‍ മിതമായ വേഗതയില്‍ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

.............................

സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് വ്യാഴാഴ്ച 240 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38840 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില വ്യാഴാഴ്ച 30 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. അതേഅസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.



Krishnendhu
Next Story
Share it