Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

News in Brief

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും.

...............................

ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാന്‍സലറും ഗവര്‍ണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ.ടി.യു കേസില്‍ തങ്ങളുടെ വാദം കോടതിയില്‍ ഉന്നയിക്കുകയായിരുന്നു സര്‍ക്കാര്‍.

...............................

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ശ്രീരാമിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്താണ് അപ്പീൽ ഹർജി നൽകിയിരിക്കുന്നത്. പ്രതികൾക്കെതിരായി മനപ്പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്താണ് ഹർജി.

...............................

എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം. കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച എറണാകുളം സ്വദേശി തൻസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് എത്തിച്ചതായിരുന്നു. കോടതിയിൽ കയറുന്നതിനു തൊട്ടുമുമ്പാണ് കൈ ഞരമ്പു മുറിച്ചത്.

...............................

പ്രശ‌സ്‌ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ വേണു വാരിയത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ ദേഹാസ്വാസ്ഥ്യം അ‌നുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

...............................

മലബാര്‍ പര്യടനം നടത്തിയ ശശി തരൂരിന്റെ നീക്കം പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തരൂരിനെതിരേ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

...............................

നികുതി സംബന്ധമായ കേസുകൾ പരിഗണിക്കാൻ സുപ്രീം കോടതിയിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. അടുത്ത ആഴ്ച മുതൽ ബുധൻ, വ്യാഴം ദിവസങ്ങളിലായിരിക്കും പ്രത്യേക ബെഞ്ച് കേസുകൾ പരിഗണിക്കുക. നികുതിസംബന്ധമായ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കേസുകൾ പരിഗണിക്കുന്നത് വേഗത്തിലാക്കുന്നതിനായാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത്.

...............................

സംസ്‌ഥാനത്ത് മിൽമ പാലിന് ലീറ്ററിന് 6 രൂപ കൂട്ടാൻ തീരുമാനം. വില വർധിപ്പിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. വർധന എന്ന് മുതലാണെന്നു മിൽമ ചെയർമാന് തീരുമാനിക്കാം. പാൽ വിലയിൽ 5 രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് 6 രൂപ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

...............................

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ ചിറ്റാറ്റുകരയില്‍ തയ്യേത്ത് സിജോ(26)യാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിന്റെ ടെറസില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളുണ്ടായിരുന്നു. ഒരു ചെടി വെട്ടി ഉണക്കാനിട്ട രീതിയിലും കണ്ടെത്തി. ഇതോടൊപ്പം ചെറിയ തൈകളും കണ്ടെത്തിയിട്ടുണ്ട്.

...............................

Amal
Next Story
Share it