വാർത്തകൾ ചുരുക്കത്തിൽ
മംഗളൂരു പ്രഷർ കുക്കർ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാരിഖും സംഘവും സ്‌ഫോടനത്തിനു മുമ്പ് ശിവമോഗയിൽ ട്രയൽ നടത്തിയതായി കർണാടക പൊലീസ്. വനമേഖലയിലാണ് പ്രഷർ കുക്കർ ബോംബിന്റെ ട്രയൽ നടത്തിയതെന്നും സിഎഎ, ഹിജാബ് പ്രതിഷേധങ്ങൾ ആളിക്കത്താൻ ഇവർ വിഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചെന്നും ഇതിന്റെ മുഖ്യ ആസൂത്രകൻ എന്ന് കരുതുന്നയാൾ ഇപ്പോൾ യുഎഇയിലേക്ക് കടന്നതായി വിവരം ലഭിച്ചെന്നും അന്വേഷണ സംഘം സൂചന നൽകി.
..................................
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻന് ഒപ്പം വെളുത്ത ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച്, പെൺകുട്ടി കിമ്മിന്റെ 3 മക്കളിൽ രണ്ടാമത്തെയാൾ 12 കാരി ജൂയെ; കിം ആദ്യമായി മകളുമൊത്ത് പൊതുവേദിയിൽ എത്തിയതിന്റെ ചിത്രം ചർച്ചയായതിനു പിന്നാലെ ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് വിഭാഗമാണ് ഇക്കാര്യങ്ങൾ പാർലമെന്റ് കമ്മിറ്റിയെ അറിയിച്ചത്.
..................................
പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വേണു വാര്യത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
..................................
കണ്ണൂരിൽ ആർ.എസ്.എസ്. നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐ.യുടെ ആവശ്യത്തിനുപിന്നിൽ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
..................................
ക്യൂബൻ പ്രസിഡന്റ് മിഖേൽ ദിയസ് കാനലിന്റെ സന്ദർശനത്തിനിടെ ക്യൂബൻ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുടെ പ്രതിമ റഷ്യയിൽ സ്ഥാപിച്ച് പുടിൻ.കാസ്‌ട്രോ ഇതിഹാസമെന്നും ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നുമെന്നും പുടിൻ പറഞ്ഞു.
..................................
ഇടുക്കി കമ്പംമേട്ടിൽ സാമൂഹിക മാധ്യമംവഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിത്തൊളു മംഗലത്ത് നിഷിൻ, കുഴികണ്ടം പറമ്പിൽ അഖിൽ, അപ്പാപ്പിക്കട മറ്റത്തിൽ നോയൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
..................................
മലയാളി ദമ്പതികൾ പഴനിയിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ.എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമൻ (46), ഭാര്യ ഉഷ (44) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്തതു വഴി ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് ചൂണ്ടിക്കാട്ടി ഏഴു പേരുടെ പേരുകൾ അടങ്ങിയ ആത്മഹത്യാ കുറിപ്പ്് പോലീസിന് ലഭിച്ചു.
..................................
പെരിയ കേസ് പ്രതികളെ കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാൻ കൊച്ചിയിലെ സിബിഐ കോടതിയുടെ് ഉത്തരവ്. കോടതി അനുമതി ഇല്ലാതെ പ്രതി പീതാംബരന് ചികിത്സ നൽകിയതിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകിയതിന് പിന്നാലെയാണ് ഉത്തരവ്.
..................................
ചൈനയിലെ ഷെങ്ഷൗവിൽ ഉള്ള ലോകത്തെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിലെ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തുന്നതിന്റെ വിഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. ബോണസടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരക്കാർ പ്രകടനം നടത്തിയതും പോലീസിനോട് ഏറ്റുമുട്ടിയതും
..................................
ജെറുസലേം നഗരത്തിലെ ബസ്സ്‌സ്‌റ്റോപികളിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും പതിനാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.നഗരത്തിലെ രണ്ടുഭാഗങ്ങളിലായാണ് ബസ്സ്‌റ്റോപ്പുകളിൽ സ്‌ഫോടനങ്ങൾ ഉണ്ടായത്.