വാർത്തകൾ ചുരുക്കത്തിൽ
ഫിഫ ഖത്തർ ലോകകപ്പിൽ ഇന്ന് നാലു മത്സരങ്ങൾ അർജൻറീനയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം. യുഎഇ സമയം രണ്ടുമണിക്ക് മത്സരം ആരംഭിക്കും. രണ്ടാമത്തെ മത്സരത്തിൽ ഡെന്മാർക്ക് ടുണീഷ്യയെ നേരിടും എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ യുഎഇ സമയം അഞ്ചുമണിക്ക് മത്സരം ആരംഭിക്കും രാത്രി എട്ടുമണിക്ക് മെക്സിക്കോ പോളണ്ടുമായി മത്സരിക്കുന്നു സ്റ്റേഡിയം 97 4.ഫ്രാൻസ് ഓസ്ട്രേലിയ മത്സരം അൽ ജനുബ് സ്റ്റേഡിയത്തിൽ യുഎഇ സമയം 11 മണിക്ക് ആരംഭിക്കും
.......................................
നാളെ ജർമ്മനി ജപ്പാനയും മൊറോക്കോ ക്രൊയേഷ്യയും സ്പെയിൻ കോസ്റ്ററിക്ക യെയും ബെൽജിയം കാനഡയെയും നേരിടും
.......................................
ഇന്നലെ നടന്ന മത്സരങ്ങളിൽ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് ഇറാനെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് തകർത്തത് ഗ്രൂപ്പ് എയിലെ സെനഗൽ ഹോളണ്ട് മത്സരത്തിൽ ഹോളണ്ട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ കരുത്തരായ സെനഗലിനെ തോൽപ്പിച്ചു യു എസ് എ വെയിൽസ് മത്സരം 1 1 സമനിലയിൽ പിരിഞ്ഞു.
.......................................
കോൺഗ്രസ് നേതാവും എഴുത്തുകാരനും പൊന്നാനി എം ഇ എസ് കോളജ് ചരിത്ര വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ.കടവനാട് മുഹമ്മദ് അന്തരിച്ചു .എടപ്പാൾ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിരവധി ശിഷ്യർ ഗൾഫ് നാടുകളിൽ ഉണ്ട്
.......................................
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി പത്രിക പിൻവലിപ്പിച്ച കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതിയിൽ ഈയാഴ്ച കുറ്റപത്രം നൽകും.പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും 8000 രൂപയുടെ സ്മാർട്ട്ഫോണും കോഴ നൽകിയതിന് ജനപ്രാ ജനപ്രാധിനിത്യ നിയമത്തിലെ 171 ബി ഇ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത് മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി വി രമേശിന്റെ പരാതിയിലാണ് കേസ്
......................................
യുഎഇക്ക് സാമ്പത്തിക വളർച്ചയാണ് ഏറ്റവും മുഖ്യമായ ലക്ഷ്യം എന്ന യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും വ്യക്തമാക്കി... യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഹമ്മദ് സാമ്പത്തിക വളർച്ചയ്ക്കൊപ്പം രാജ്യത്തിൻറെ പരമാധികാരത്തിനും സുരക്ഷക്കു മാണ് പ്രാധാന്യമെന്ന അദ്ദേഹം പറഞ്ഞു.
.......................................
ചൈനയിൽ ഒരു ഫാക്ടറിയിൽ തീപിടുത്തത്തിൽ 36 പേർ കൊല്ലപ്പെട്ടു ഹെനാൻ പ്രവിശ്യയിലെ ഒരു ഫാക്ടറിയിലാണ് വൻ തീപിടുത്തവും ആൾനാശവും ഉണ്ടായത്.
.......................................
കനത്ത ഭൂചലനം അനുഭവപ്പെട്ട ഇൻഡോനേഷ്യയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് മരണം200 അടുത്തെത്തി എന്നാണ് റിപ്പോർട്ടുകൾ ഇൻഡോനേഷ്യയിലെ ജാവ ദ്വീപിലാണ് കനത്ത ആൾനാശം ഉണ്ടായത് നിരവധി കെട്ടിടങ്ങൾ തകർന്നുവീണു 62 പേർ മരിച്ചത് ആയിട്ടാണ് ഔദ്യോഗിക വിവരമെങ്കിലും മരണം 162 ആയി എന്ന് റീജിയണൽ ഗവർണർ ഋതുവാൻ കമില്‍ മാധ്യമങ്ങളോട് പറഞ്ഞു പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരം എന്നാണ് ഭയക്കുന്നത് 326 പേരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുനന്നത്.. രണ്ടായിരത്തിലധികം വീടുകൾ തകർന്നു.
.......................................
ഖത്തർ ലോകകപ്പിനിടെ ഇന്നലെ ഇറാൻ താരങ്ങൾ തങ്ങളുടെ ദേശീയ ഗാനം ആലപിക്കാൻ തയ്യാറായിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സര വേദിയിലാണ് ദേശീയ ഗാന ആലപിക്കാതെ ഇറാൻ താരങ്ങൾ മൗനം പാലിച്ചതു എന്നാണ്.. ബിബിസി റിപ്പോർട്ട് രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിലപാടെടുത്തതെന്നാണ് സൂചനകൾ.. അതേസമയം ഈ വിഷയത്തോട് ഔദ്യോഗികമായി ഇറാൻ പ്രതികരിച്ചിട്ടില്ല... മത്സരം ആരംഭിക്കുന്നതിനു മുമ്പ് ഇറാൻ ക്യാപ്റ്റൻ ഇഹ്സാൻ ഹജ്സാഫി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരോട് അനുതാപം ഉണ്ടെന്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
.......................................
അബുദാബി കേരള സോഷ്യൽ സെൻറർ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം ജനുവരി ആറിന് അരങ്ങേറും കോവിഡ് കാരണം രണ്ടുവർഷമായി നാടക മത്സരം നടന്നിരുന്നില്ല. ഡിസംബർ രണ്ടിനുള്ളിൽ സ്ക്രിപ്റ്റ് അയക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
.......................................
രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളെയും വിട്ടയച്ച സുപ്രീംകോടതി ഉത്തരവിൽ കോൺഗ്രസ് നാളെ പുനപരിശോധന ഹർജി നൽകും പ്രതികൾക്ക് ഗാന്ധി കുടുംബം മാപ്പ് നൽകിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഗാന്ധി കുടുംബത്തിൻറെ നിലപാട് അല്ല കോൺഗ്രസിന്റേതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു