വാർത്തകൾ ചുരുക്കത്തിൽ
വി ഡി സവര്‍ക്കര്‍ക്കെതിരായ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ്രാഹുല്‍ ഗാന്ധിക്കെതിരെകേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഹുല്‍ ?ഗാന്ധി സവര്‍ക്കര്‍ക്കെതിരെ അഭിപ്രായം പറഞ്ഞത്. വി ഡി സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുല്‍ ?ഗാന്ധിയുടെ പരാമര്‍ശം.
.....................
തീവ്രവാദത്തിന് മാപ്പില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് ഇന്ത്യ തക്ക മറുപടി നല്‍കിയിട്ടുണ്ട്. ആ നിലപാട് അങ്ങിനെ തന്നെ തുടരും. തീവ്രവാദത്തിന്റെ വേര് ഇന്ത്യ അറക്കുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു.തീവ്രവാദ ഫണ്ടിങുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ജീവനുകളാണ് തീവ്രവാദത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തീവ്രവാദ ഫണ്ടിങിനെ ശക്തമായി ചെറുത്തതായും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ പോലും തീവ്രവാദത്തിനായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
....................
അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധിക മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു ഇവര്‍. ലോറി അടിത്തെത്തിയപ്പോള്‍ പെട്ടെന്ന് മാറാനുള്ള ഇവരുടെ ശ്രമം വിഫലമാവുകയും ഇവര്‍ ലോറിയുടെ അടിയില്‍പ്പെടുകയുമായിരുന്നു.
..................
കണ്ണൂര്‍ സര്‍വകലാശാലയിലെനിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ജോസഫ് സ്‌കറിയയും ഒരു പ്രിയാ വര്‍ഗീസും തമ്മില്‍ ഒരു അപ്പകഷ്ണത്തിന് വേണ്ടിയുള്ള പോര് മാത്രമാണെന്നാണ് പ്രിയ വര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.കെ കെ രാഗേഷിനെ പാര്‍ട്ടി പുറത്താക്കിയാലോ തങ്ങള്‍ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദം മാത്രമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു. ഇപ്പോഴത്തെ തര്‍ക്കം നിയമനമോ നിയമന ഉത്തരവോ പോലും സംഭവിച്ചിട്ടില്ലാത്ത റാങ്ക് ലിസ്റ്റിനെ ചൊല്ലിയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു.
....................
സീറോ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൈനയില്‍ അടുത്തിടെ രണ്ട് കുട്ടികള്‍ മരിച്ചതോടെ ജനരോഷം ശക്തമായി. ചൈനയിലെ പല പ്രവിശ്യകളിലും ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഏറ്റുമുട്ടിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തെക്കന്‍ ചൈനയിലാണ് പ്രധാനമായും പ്രതിഷേധം ശക്തമായത്. തെക്കന്‍ വ്യാവസായ നഗരമായ ഗ്യാങ് ഷൗവില്‍ ജനക്കൂട്ടവും പൊലീസും ഏറ്റുമുട്ടി.
........................
ഫോണ്‍ വിളിയില്‍ ഇനി ഒരുതരത്തിലുള്ള ഒളിച്ചുകളിയും നടക്കില്ല. നമ്പര്‍ സേവ് ചെയ്തിട്ടില്ല എങ്കിലും യഥാര്‍ഥ പേര് കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ സെറ്റിങ്‌സ് ഉടനെയുണ്ടാകും. പുതിയ നടപടികളുമായി സജീവമായിരിക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്). കോള്‍ വരുമ്പോള്‍ തന്നെ ഫോണിന്റെ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
..........................
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്റ്റോക്ക് ടിപ്സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സെബി. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം.
സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് ടിപ്സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ മൊഹന്തി വ്യക്തമാക്കി. സെബി രജിസ്ട്രേഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സിന് ബാധകമായ നിയന്ത്രണങ്ങളാണ് സോഷ്യല്‍ മീഡിയ ഫിന്‍ഫ്ളുവന്‍സേഴ്സിനും കൊണ്ടുവരിക. നിശ്ചിത യോഗ്യതയോടെ ഇതിനായി സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഉപദേശം നല്‍കാനെന്നും മൊഹന്തി പറഞ്ഞു. നിയന്ത്രണങ്ങളോ സെബിയുടെ മാനദണ്ഡങ്ങളോ മാനിക്കാതെ യൂട്യൂബ് ചാനലുകളിലൂടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ വന്‍കുതിപ്പുണ്ടാകുന്ന പശ്ചാത്തലത്തിലാണ് സെബിയുടെ നീക്കം.
.............................
ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില വര്‍ധന കണക്കിലെടുത്ത് രാജ്യത്തെ എണ്ണ ഉത്പാദകരുടെ ലാഭത്തില്‍ ഏര്‍പ്പെടുത്തിയ അധിക കയറ്റുമതി തീരുവ കൂട്ടിയത് പ്രാബല്യത്തിലായി. ഒഎന്‍ജിസി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 9,500 രൂപയില്‍നിന്ന് 10,200 രൂപയായാണ് ഉയര്‍ത്തിയത്. ഇന്നലെ മുതലാണ് തീരുവ കൂട്ടിയത് പ്രാബല്യത്തിലായത്.
..............................
ആമസോണിൽ ഇനി അടുത്ത വർഷമായിരിക്കും പിരിച്ചുവിടൽ എന്ന് ആമസോൺ സി ഇ ഓ ആൻറി ജാസി അഭിപ്രായപ്പെട്ടു അതേസമയം സ്വയം വിരമിച്ചു പോകാനും ജീവനക്കാർക്ക് അനുവാദം ഉണ്ടായിരിക്കും എന്നും അദ്ദേഹം പറഞ്ഞു
..........................
ഇന്ത്യൻ ഓഹരിപണിയിൽ ഇന്ന് വൻനഷ്ടം ബോംബെ ഓഹരിവില സൂചിക ഇപ്പോൾ 329.77 ഇടിഞ്ഞു 61420 പോയിൻറ് 8 മൂന്നിലാണ് വ്യാപാരം നടത്തുന്നത് ദേശീയ ഓഹരിവില സൂചിക നിശ്ചയിൽ 103 പോയിൻറ് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത് 18240.2ലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്
........................