Begin typing your search...

ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്രസര്‍ക്കാര്‍ നയങ്ങളിലും മാനദണ്ഡങ്ങളിലും വരുത്തിയ മാറ്റം മൂലം സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് 37,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. മൂന്നാറില്‍ നടന്ന പഞ്ചായത്ത് പദ്ധതി അവലോഗന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി കേന്ദ്രസര്‍ക്കാറിന്‍റെ നയം മാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഈ വരുമാന നഷ്ടം പ്രളയകാലത്ത് ഉണ്ടായതിനേക്കാള്‍ കൂടുതലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വളരെ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്ന് പോകുന്നത്. സര്‍ക്കാരിന്‍റെ അല്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇത്രയും വലിയ സാമ്പത്തീക നഷ്ടം സര്‍ക്കാരിന് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

.........

ജർമ്മൻ ഡെവലപ്മെന്റ് ബാങ്കായ KFW ഉമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ കരാർ ഒപ്പുവെച്ചു. 150 ദശലക്ഷം യൂറോയുടെ ഈ കരാർ വഴി സോളാർ പദ്ധതികൾക്ക് ധനസഹായം ചെയ്യാനാണ് എസ്ബിഐയുടെ ലക്ഷ്യമിടുന്നത്. ഇന്തോ-ജർമ്മൻ സോളാർ പങ്കാളിത്തത്തിന്‍റെ ഭാഗമായുള്ള ദീർഘകാല വായ്പ വഴി സൗരോർജ്ജ മേഖലയിലെ പുതിയ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിലൂടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ സംഭാവന നല്കാൻ കഴിയുമെന്ന് എസ്ബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

.............

ആക്സിസ് ബാങ്കിലെ ഓഹരി വിറ്റഴിച്ചതിലൂടെ കേന്ദ്രസർക്കാരിന് കിട്ടിയത് 3839 കോടി രൂപയെന്ന് കണക്ക്. ആക്സിസ് ബാങ്കിലെ ഒന്നര ശതമാനം ഓഹരിയാണ് കേന്ദ്ര സർക്കാർ ഡിസ്ഇൻവെസ്റ്റ്മെന്റ് പദ്ധതി പ്രകാരം വിറ്റഴിച്ചത്. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസർക്കാർ ഒന്നര ശതമാനം ഓഹരി വിറ്റഴിച്ചത്. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്പെസിഫൈഡ് അണ്ടർടേകിങ് വഴിയായിരുന്നു ഇത്. ഒരു ഓഹരിക്ക് 830.63 രൂപ നിരക്ക് നിശ്ചയിച്ചായിരുന്നു കേന്ദ്ര സർക്കാർ ഓഹരി വിറ്റഴിച്ചത്.

...........

സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ 'ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്' (One India One Gold Rate) നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വർണത്തിനും ഇത് ബാധകമാകും.

..........

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 230 പോയിന്‍റ് ഉയര്‍ന്ന് 61,750 ലും ദേശീയ സൂചിക നിഫ്റ്റി 65 പോയിന്‍റ് താഴ്ന്ന് 18,343 ലുമാണ് ക്ലോസ് ചെയ്തത്. തുടക്കത്തില്‍ നേട്ടത്തിലായിരുന്ന ഓഹരി വിപണികള്‍ പിന്നീട് താഴുകയായിരുന്നു.

............

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഇന്ത്യയിൽ വനിതാ മേധാവി. സന്ധ്യ ദേവനാഥനാണ് തലപ്പത്തെത്തിയത്. 2000ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ പൂർത്തിയാക്കിയ സന്ധ്യ ദേവനാഥന് ബാങ്കിങ്, പേയ്‌മെന്റ്, ടെക്‌നോളജി എന്നീ മേഖലകളില്‍ 22 വർഷത്തെ പരിചയമുണ്ട്. 2016ൽ മെറ്റയിൽ ചേർന്ന സന്ധ്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നിവടങ്ങളിൽ മെറ്റയുടെ വളർച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

.................

റബറിനു 170 രൂപ താങ്ങുവില ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് റബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ അറിയിച്ചു. നഗരസഭയിൽ ജനപ്രതിനിധികളുടെയും റബർ കർഷകരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബറിന്റെ ഉൽപാദനം വർധിപ്പിക്കാൻ കർഷകർ നൂതന രീതികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

Krishnendhu
Next Story
Share it