വാർത്തകൾ ചുരുക്കത്തിൽ
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ബലാൽസംഗശ്രമം.ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനത്തിൽനിന്നും റോഡിലേക്കു ചാടിയ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
........................
എക്‌സൈസിന്റെ 'സ്‌ട്രൈക്കിങ് ഫോഴ്‌സ് ഡ്യൂട്ടി'യുടെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി 6 പേർ അറസ്റ്റിൽ. തൊടുപുഴയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്
........................
ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ വെച്ച് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയോട് നീരസം പരസ്യമായി പ്രകടിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ഇരുവരും തമ്മിൽ സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റേയും നീരസത്തോടെ പരസ്പരം മുഖം തിരിച്ച് നടക്കുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
........................
ഡെമോക്രാറ്റുകളിൽനിന്ന് യു.എസ്. ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടി റിപ്പബ്ലിക് പാർട്ടി. ഇടക്കാല തിരഞ്ഞെടുപ്പിൽ 435 സീറ്റുള്ള ജനപ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 218-ലധികം സീറ്റുകൾ നേടിയാണ് റിപ്പബ്ലിക്കൻസിന്റെ വിജയം.
........................
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വാനോളം പുകഴ്ത്തി സി പി എം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് കിട്ടിയതെന്നാണ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്
........................
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സീനിയർ അസിസ്റ്റന്റ് എഡിറ്റർ കെജെ ജോർജ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഏതാനും ദിവസമായി കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
........................
എരുമേലിയിൽ നിർത്തിയിട്ട കാറിനുള്ളിൽ സ്‌കൂൾ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി.കൂവപ്പള്ളി ടെക്നിക്കൽ സ്‌കൂളിലെ അധ്യാപകൻ ഷഫി യൂസഫ് (33) ആണ് മരിച്ചത്.
........................
രണ്ടു ദിവസമായി ചാഞ്ചാടി നിന്ന സ്വർണ വിലയിൽ കുതിപ്പ്. 600 രൂപ ഒറ്റയടിക്കു കൂടി ഒരു പവൻ സ്വർണത്തിന്റെ വില 39,000ൽ എത്തി.
........................
ബ്രിട്ടണിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ചിപ് മേക്കർ കമ്പനിയെ ഏറ്റെടുത്ത ചൈനീസ് കമ്പനിയോട് ഇടപാടിൽ നിന്ന് പിൻവാങ്ങാൻ ഉത്തരവിട്ട് ബ്രിട്ടീഷ് സർക്കാർ. ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ന്യൂപോർട്ട് വേഫർ കമ്പനിയിലെ ഓഹരികൾ വിറ്റഴിക്കാൻ ചൈനീസ് കമ്പനിയായ നെക്‌സ്പീരിയയോട് യുകെ ആവശ്യപ്പെട്ടത്.
........................
അതിരപ്പിള്ളി റോഡിൽ ഭീതിവിതച്ച് ഒറ്റയാൻ കബാലി ഇന്നും ഇറങ്ങി. ആന ഓടിയടുത്തതോടെ ഇതുവഴി വന്ന കാറും ലോറിയും ഉൾപ്പെടെയുള്ള വാഹനങ്ങൾ പിന്നിലേക്കെടുത്താണ് രക്ഷപ്പെട്ടത്