Begin typing your search...

ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്രിസ്മസ് – പുതുവത്സര യാത്രകളും ടൂറിസം സീസണും ലോകകപ്പ് ഫുട്ബോളും മുതലാക്കി യാത്രാ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍. 500 ശതമാനം വരെ വർധനയാണ് വരുത്തിയിരിക്കുന്നത്. ലോകകപ്പ് നേരിൽ കാണാന്‍ ഖത്തറിലേക്കു വിമാനം കയറുന്നവരുടെ കീശ പൊള്ളും. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയിൽ നിന്ന് ഉയർന്നത് 60,000 – 80000 രൂപ വരെയെത്തി.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരള സെക്ടറിലേക്കുള്ള നിരക്കും ഇരട്ടിയിലധികം വര്‍ദ്ധിച്ചിരിക്കുകയാണ്.

................

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 107 പോയിന്‍റ് ഉയര്‍ന്ന് 61,980 ലും ദേശീയ സൂചിക നിഫ്റ്റി 6 പോയിന്‍റ് ഉയര്‍ന്ന് 18,409 ലുമാണ് ക്ലോസ് ചെയ്തത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തത്.

............

കുവൈത്തിൽ പ്രവാസികൾക്കുള്ള വായ്പ, ബാങ്കുകൾ പുനരാരംഭിക്കുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ലോൺ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ബാങ്കുകൾ ഉദാരമാക്കി. ശമ്പളത്തിന്റെ 20 മടങ്ങ് വരെ ലോൺ അനുവദിക്കുമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു.

........

സന്ദർശക വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്കു വാഹനമോടിക്കാൻ താൽക്കാലിക അനുമതി. ഇതിനുള്ള സൗകര്യം തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഏർപ്പെടുത്തി.

നിലവിൽ സൗദിയിൽ താമസ വീസയുള്ളവർക്കു മാത്രമേ വാഹനമോടിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ.

................

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിക്കുന്നതായി റിപ്പോർട്ട്. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ പിരിച്ചുവിട്ടതിലും കൂടുതൽ ജീവനക്കാരെ ആമസോൺ പിരിച്ചുവിടുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ആമസോൺ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ, കമ്പനിയുടെ പ്രധാന ഓഫീസുകൾ ബെംഗളൂരുവിലാണ് ഉള്ളത്.

.............

ബാറ്ററിയിലോ എഥനോൾ, മെഥനോൾ എന്നീ ഇന്ധനങ്ങളിലോ ഓടുന്ന വാഹനങ്ങൾക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഇനി സൗജന്യമായി ഓൺലൈനിലൂടെ ലഭിക്കും. ഇതടക്കമുളള മാറ്റങ്ങൾ ടൂറിസ്റ്റ് പെർമിറ്റ് നൽകുന്നതിൽ വരുത്തി കരട് വിജ്ഞാപനം ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ചു. അഞ്ചിൽ കുറവു സീറ്റുള്ള ചെറിയ വാഹനങ്ങൾക്കും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കും.

...................

അൽഐൻ ബുക്ക് ഫെസ്റ്റിവലിനു തുടക്കമായി. ഹസ്സ ബിൻ സായിദ് സ്റ്റേഡിയം, സായിദ് സെൻട്രൽ ലൈബ്രറി, ഖസർ അൽ മുവൈജി, ബെയ്ത് മുഹമ്മദ് ബിൻ ഖലീഫ, യുഎഇ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പുസ്തകമേള നടക്കുന്നത്. അൽജിമി മാൾ, അൽഐൻ മാൾ, ബവാദി മാൾ എന്നിവിടങ്ങളില്‍ വിവിധ കലാ - സാംസ്‌കാരിക, സാഹിത്യ പരിപാടികൾ നടക്കും. പ്രവേശനം സൗജന്യമാണ്.

............

ഇന്ത്യൻ ഐടി സേവന വിപണി വളച്ചയുടെ പാതയിലെന്ന് ഇൻറർനാഷണൽ ഡാറ്റ കോർപ്പറേഷന്‍. കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം, 7.4 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഐ‌ഡി‌സിയുടെ ഏറ്റവും പുതിയ അർദ്ധവാർഷിക ട്രാക്കർ അനുസരിച്ച്, 2022 ന്റെ ആദ്യ പകുതിയിൽ, ഇന്ത്യൻ ആഭ്യന്തര ഐടി, ബിസിനസ് സേവന വിപണിയുടെ മൂല്യം 7.15 ബില്യൺ ഡോളറാണ്. ഇന്ത്യയിലെ വ്യവസായങ്ങളിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നിക്ഷേപങ്ങൾ തുടർച്ചയായി വർദ്ധിച്ചതാണ് വളർച്ചാ നിരക്ക് ഉയരാൻ ഇടയാക്കിയത്

Krishnendhu
Next Story
Share it