Begin typing your search...

വാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ സ്വർണ വില കൂടി.ഇന്ന് പവൻ ഒറ്റയടിക്ക് 280 രൂപയാണ് കൂടിയത് 38840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ കൂടി 485 രൂപയായി.. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.10 ദിവസത്തിനിടെ 1960 രൂപയാണ് പവന് കൂടിയത്.. 10 ദിവസതിനിടെ അഞ്ചു തവണയാണ് സ്വർണ്ണവില കുത്തനെ കൂടിയത് വെള്ളിയാഴ്ച 360 രൂപയും ശനിയാഴ്ച 320 രൂപയും കൂടിയിരുന്നു 18ക്യാരറ്റ് സ്വർണ്ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത് ഗ്രാമിന് 30 രൂപ കൂടി ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് ഒരു രൂപ കൂടി 68 രൂപയായി...

...........................................

കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ കാവിവൽക്കരണത്തിനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നതതെന്നും ഇതിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടുനിൽക്കുകയാണെന്നും സിപിഎം ജന സെക്രട്ടറി സീതറാം യെച്ചൂരി ആരോപിച്ചു... തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ രാജഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സീതാറാ അഡോൾഫ് ഹിറ്റ്ലർ എങ്ങനെയാണോ ജർമൻ വിദ്യാഭ്യാസ മേഖലയിൽ കൈകടത്തിയതെന്നും അതുപോലെയാണ് ബിജെപി ഇന്ത്യയിൽ ഇടപെടാൻ ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി ഓർമിപ്പിച്ചു

...........................................

തിരുവനന്തപുരം മ്യൂസിയത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ആയിരക്കണക്കിന് ആളുകളാണ് അണിചേർന്നത്.

...........................................

അർജുന അവാർഡ് നേട്ടത്തിലൂടെ കേരളത്തിൻറെ അഭിമാനമായി മാറിയിരിക്കുകയാണെന്ന് ബാഡ്മിന്റൺ താരം എച്ച്എസ് പ്രണോയിയും ട്രിപ്പിൾ ജംമ്പു താരം എൽദോസ് പോളുമെന്ന് മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി ഇരുവർക്കും കൂടുതൽ ഉയരങ്ങളിൽ എത്താൻ ആകട്ടെ എന്ന് ആശംസയും നേർന്നു

...........................................

മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ചു യുഎഇയിൽ അവശ്യസാധങ്ങളുടെ വില കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ ചരക്ക് നികുതി കുറഞ്ഞിരിക്കുന്നതാണ് ഇതിൻറെ പ്രധാനപ്പെട്ട കാരണം ഇനിയും വില കുറയാനാണ് സാധ്യത ആവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്നാലും ദിർഹം ശക്തി പ്രാപിക്കുന്നത് കൊണ്ടും അനേകം രാജ്യങ്ങളിൽ നിന്നും അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് മാണ് വില നിയന്ത്രിക്കാൻ കഴിയുന്നത്.കഴിഞ്ഞദിവസമാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ അരി ഗോതമ്പ് പഞ്ചസാര പാചക എണ്ണ മുട്ട പയർ വർഗ്ഗങ്ങൾ കോഴി ഇറച്ചി പാൽ ബ്രഡ് തുടങ്ങി ഒമ്പതോളം അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ പാടില്ലെന്ന് നിർദേശം നൽകിയത്

...........................................

കെ സുധാകരന്റെ മനസ്സ് ബിജെപിക്കൊപ്പം ആണെന്നന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു വമ്പൻ ഓഫറുകൾ ലഭിച്ചാൽ കേരളത്തിലെ മിക്ക കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ പറയുന്നു..കോൺഗ്രസ് നേതാക്കളുടെ മനസ്സിലെ അരക്ഷിതാവസ്ഥയാണ് കെ സുധാകരനിലൂടെ പുറത്തുവന്നത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ കോൺഗ്രസ് നേതാക്കൾക്ക് അരക്ഷിത ബോധമുണ്ട് നിരവധി പി സിസി അധ്യക്ഷൻ മാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട് എന്നാൽ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിക്കാൻ താൻ തയ്യാറല്ലെന്നും സുരേന്ദ്രൻ പറഞ്ഞു ചില കോൺഗ്രസുകാർ സ്വകാര്യമായി പറയുന്നത് സുധാകരനെ പോലുള്ളവർ പരസ്യമായി പറഞ്ഞു... സുരേന്ദ്രൻ അഭിപ്രായപ്പെട്ടു

...........................................

ശബരിമല നട നാളെ തുറക്കും. കോവിഡിനുശേഷം പൂർണ തോതിൽ ആരംഭിക്കുന്ന ശബരിമല.. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ അതിവേഗത്തിൽ പൂർത്തിയാവുകയാണ് നാളെ വൈകിട്ടാണ്നടതുറക്കുക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗവും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തിൽ നിരവധി അവലോകന യോഗങ്ങളും മുൻപ് നടത്തിയിരുന്നു

Krishnendhu
Next Story
Share it