Begin typing your search...

വാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളില്‍ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് സഹകരണ വരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലേക്ക് കടന്നുകയറ്റം ഉണ്ടാകുന്നുവെന്നും ഈ നടപടി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

...............

.എസ് എ ടി ആശുപത്രിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്ന് സിപിഎം നേതാവും കോര്‍പ്പറേഷന്‍ കൌണ്‍സിലറുമായ ഡി ആര്‍ അനില്‍. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് മനസിലായതിനാല്‍ നശിപ്പിച്ചെന്നാണ് ഡി ആര്‍ അനില്‍ വിജിലന്‍സിന് നല്‍കിയ മൊഴി. തന്റെ ഓഫീസില്‍ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. പിന്‍വാതില്‍ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് അനില്‍ ക്രൈംബ്രാഞ്ചിനോടും വിജിലന്‍സിനോടും വിശദീകരിച്ചത്. മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് താന്‍ കണ്ടിട്ടില്ലെന്നും അനിലില്‍ മൊഴി നല്‍കി. മേയറുടെ ലെറ്റര്‍ പാഡിലുള്ള കത്തിന്റെ പകര്‍പ്പ് അനില്‍ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോരുകയുമായിരുന്നുവെന്നുമാണ് ആരോപണം. എന്നാലിതെല്ലാം നിഷേധിച്ച അനല്‍, മേയറുടെ ലെറ്റര്‍ പാഡിലെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് തനിക്കും ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിനോട് വിശദീകരിച്ചത്

........................

കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പോലീസ് മര്‍ദ്ദിച്ച സംഭവത്തിലെ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഈ ഘട്ടത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷമേ എഫ്‌ഐആര്‍ റദ്ദാക്കുന്നത് പരിഗണിക്കാനാവൂവെന്നും ഹൈക്കോടതി പറഞ്ഞു. സൈനികനായ വിഷ്ണുവും സഹോദരന്‍ വിഘ്‌നേഷും നല്‍കിയ ഹര്‍ജിയില്‍ കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചില്ല.

......................

കോട്ടയം മാങ്ങാനത്ത് കുട്ടികളെ കാണാതായ സംഭവത്തിലെ അന്വേഷണത്തിന് പ്രത്യേക സംഘം. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്ക് അറിയിച്ചു. പുലര്‍ച്ചെ അഞ്ചര മണിക്കാണ് കുട്ടികളെ കാണാതായത്. കുട്ടികളെ കണ്ടെത്തിയശേഷം എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പോക്‌സോ കേസ് ഇരയടക്കം ഒന്‍പത് കുട്ടികളെയാണ് കോട്ടയത്തെ സ്വകാര്യ ഷെര്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ ജി ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.

.....................

കേരള ഫിഷറീസ്&സമുദ്ര പഠന സര്‍കവലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കുഫോസ് വിസി ഡോ.കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനം എന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങള്‍ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാനും വിധിയില്‍ പറയുന്നു.

......................

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സിപിഎം നേതാവും കൌണ്‍സിലറുമായ ഡി ആര്‍ അനില്‍. മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും അനില്‍ നല്‍കിയ മൊഴി. കത്തിന്റെ പകര്‍പ്പ് അനില്‍ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോര്‍ന്നുപോയെന്നുമായിരുന്നു ആരോപണം. എന്നാലിതെല്ലാം അനില്‍ നിഷേധിക്കുകയാണ്.

......................

ഇന്ന് നവംബര്‍ 14.. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. ശിശുദിനവുമായി ബന്ധപ്പെട്ട് ഇന്ന് നെഹ്‌റു അനുസ്മരണ പരിപാടികളും കുട്ടികളുടെ റാലികളും നടക്കും. ശിശുദിനവുമായി ബന്ധപ്പെട്ട ഇന്ന് റേഡിയോ കേരളം കുട്ടികളുടെ പ്രത്യേക പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്

........................

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുനീര്‍ പറഞ്ഞു. സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

....................

വയനാട്ടില്‍ പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് അതിജീവിതയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട്. തെളിവെടുപ്പിനിടെ ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു പെണ്‍കുട്ടിയെ കയറി പിടിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിവയ്ക്കുന്ന പിതാവ് ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് വാഹനത്തില്‍ വെച്ചായിരുന്നു അതിക്രമം. സംഭവം പുറത്ത്പറയരുതെന്ന് ടി.ജി ബാബു കുട്ടിയോട് പറഞ്ഞെന്നും തെളിവെടുപ്പിന് കൊണ്ടുപോയ മറ്റ് ഉദ്യോഗസ്ഥരോട് കുട്ടി ഇതെല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.

...........................

ഇന്ന് ലോക പ്രമേഹ പ്രതിരോധ ദിനമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമാണ് പ്രമേഹം പ്രമേഹത്തെക്കുറിച്ച് കൂടുതല്‍ അറിയൂ എന്നതാണ് ഇന്നത്തെ പ്രമേഹ പ്രതിരോധ ദിനത്തിന്റെ സന്ദേശം ജീവിതശൈലയില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹത്തെ കൃത്യമായി പ്രതിരോധിക്കാം എന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം

........................

മാധ്യമപ്രവര്‍ത്തകന്‍ ജി എസ് ഗോപീകൃഷ്ണന്റെ സംസ്‌കാരം രണ്ടു മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഗോപീകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നലെയായിരുന്നു അന്ത്യം. അമൃത ടി വി മുന്‍ റീജിയണല്‍ ഹെഡ് ആയിരുന്നു. . മാധ്യമമേഖലയ്ക്ക് പുറത്ത് കലാരംഗത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്ന ഗോപീകൃഷ്ണന്‍ ഗായക സംഘമായ എം ബി എസ് യൂത്ത് ക്വയറിലെ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും.

........................

ഇന്ത്യക്ക് ഗുണകരമായ ചര്‍ച്ചകള്‍ ജി 20 ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്ക് പുറപ്പെടും മുന്‍പുള്ള സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതീക്ഷ പങ്കുവെച്ചത്. നാളെയാണ് ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടി ആരംഭിക്കുന്നത്.

......................

സാമ്പത്തിക മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ യുഎഇയില്‍ 9 ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടാന്‍ പാടില്ലെന്ന് ഉത്തരവ് പുറത്തിറങ്ങി. പാചകഎണ്ണ മുട്ട പാല്‍ അരി പഞ്ചസാര ഗോതമ്പ് മാംസം തുടങ്ങി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടാന്‍ പാടില്ല എന്നാണ് നിര്‍ദേശം.വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് യുഎഇ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്

Krishnendhu
Next Story
Share it