ഗിനിയില്‍ പിടിയിലായ നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി
കൊണാക്രി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇക്വറ്റോറിയല്‍ ഗിനിയില്‍ കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുന്‍ കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം ഏറ്റെടുത്തു. കപ്പല്‍ കെട്ടിവലിച്ചു കൊണ്ടു പോകുമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും എന്‍ജിന്‍ തകരാ!ര്‍ പരിഹരിക്കപ്പെട്ടതോടെ കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കെട്ടിവലിക്കാതെ കൊണ്ടുപോയി.നൈജീരിയന്‍ നാവികസൈനികരും കപ്പലിലുണ്ട്. കപ്പലിന് അകമ്പടിയായി നൈജീരിയയുടെ നേവി കപ്പല്‍ മുന്നില്‍ സഞ്ചരിക്കുന്നുണ്ട്. തടവിലാക്കിയ ഇന്ത്യക്കാരടക്കമുള്ളവരെ നേരത്തേ നൈജീരിയന്‍ യുദ്ധ കപ്പലിലേക്കു മാറ്റിയിരുന്നു. രണ്ട് മലയാളികള്‍ അടക്കമുള്ള 15 പേരെയാണ് മാറ്റിയത്.
ജീവനക്കാരെ തടവിലാക്കിയതിനെതിരേ കപ്പല്‍ കമ്പനി അന്താരാഷ്ട്ര െ്രെടബ്യൂണലിനെ സമീപിച്ചതിനിടെയാണ് ഇവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നടപടിയുമായി ഗിനിയന്‍ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. കപ്പല്‍ കമ്പനിയില്‍ നിന്ന് കൂടുതല്‍ പണം തട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും സൂചനയുണ്ട്.സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 20 ലക്ഷം ഡോളര്‍ പിഴയിനത്തില്‍ നേരത്തെ കപ്പല്‍ കമ്പനിയില്‍നിന്ന് ഈടാക്കിയിരുന്നു.