വാർത്തകൾ ചുരുക്കത്തിൽ
ലാകത്തെ ഏറ്റവും പ്രമുഖ ടെക്നോളജി കമ്പനിയായ ആപ്പിളിന്റെ വിപണിമൂല്യം പുതിയ ഉയരങ്ങളിൽ. ആമസോൺ,ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ എന്നിവയുടെ സംയോജിത മൂല്യത്തേക്കാൾ വലുതാണ് ആപ്പിളിന്റെ നിലവിലെ വിപണിമൂല്യം
............................
വായു മലീനികരണത്തെ തുടർന്ന് ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അഞ്ചാം ക്ലാസ് മുതൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
............................
പ്ലസ് ടു അഴിമതിക്കേസിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി നൽകിയ ഹർജി കോടതി തള്ളി. പണത്തിന്റെ ഉറവിടമായി ഷാജി ഹാജരാക്കിയ രേഖകളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് വിജിലൻസ് കോടതിയുടെ നടപടി.
............................
രാജ്യത്തെ സലൂൺ ബിസിനസ് മേഖലയിലേക്ക് റിലയൻസ് റീട്ടെയിൽ എത്തുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ സലൂൺ & സ്പാ കമ്പനിയായ നാച്ചുറൽസിന്റെ 49 ശതമാനം ഓഹരികൾ റിലയൻസ് വാങ്ങിയേക്കും.
5.യുദ്ധത്തിന്റെ പേരിൽ റഷ്യ നടപ്പാക്കുന്നത് ഊർജ ഭീകരവാദമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി. രാജ്യത്തെ ഊർജശൃംഖല ലക്ഷ്യമിട്ട് റഷ്യനടത്തിയ ആക്രമണത്തിൽ 45 ലക്ഷം പേരാണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട് ദുരിതത്തിലായത്.
............................
ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് നിർണായക സന്ദർശനത്തിനായി ചൈനയിലെത്തി. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുമായി വ്യാപാരബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഒലാഫ് ഷോൾസിന്റെ സന്ദർശനം
............................
ദക്ഷിണ കൊറിയൻ അതിർത്തിയിലേക്ക് 180 പോർവിമാനങ്ങൾ പറത്തി ഉത്തരകൊറിയ.ഇവയെ പ്രതിരോധിക്കാൻ എൺപത് യുദ്ധവിമാനങ്ങളെ അയച്ചുവെന്ന് ദക്ഷിണകൊറിയൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
............................
ട്വിറ്റർ ഇന്ത്യയിൽ മണിക്കൂറുകളോളം നിശ്ചലമായി. നവംബർ നാലിന് രാവിലെ മുതലാണ് പ്രശ്നം കണ്ടുതുടങ്ങിയത്. അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാനാവുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.
............................
യുക്രൈയ്‌നെതിരെ റഷ്യ നടത്തുന്ന യുദ്ധം സാത്താനെതിരെ നടത്തുന്ന വിശുദധയുദ്ധമെന്ന് റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെഡ്വവഡേവ്. എല്ലാ ശത്രുക്കളെയും നരകത്തിലേക്കയക്കാൻ റഷ്യയ്ക്ക് കഴിയുമെന്നും മെഡ്വവഡേവ് പറഞ്ഞു.
............................
കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്ടർ പിടിയിൽ. പത്തനംതിട്ട ഗവ. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഷാജി മാത്യുവിനെയാണ് ശസ്ത്രക്രിയയ്‌ക്കെത്തിയ രോഗിയിൽ നിന്ന് കൈക്കൂൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്ച രാവിലെ വിജിലൻസ് പിടികൂടിയത്.