Begin typing your search...

കുവൈത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിയമനിർമാണങ്ങൾ നടപ്പാക്കുന്നതായി സുപ്രിം പ്ലാനിംഗ് കൗൺസിൽ മേധാവി

കുവൈത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിയമനിർമാണങ്ങൾ നടപ്പാക്കുന്നതായി സുപ്രിം പ്ലാനിംഗ് കൗൺസിൽ മേധാവി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിയമനിർമാണങ്ങൾ നടപ്പാക്കുന്നതായി സുപ്രിം പ്ലാനിംഗ് കൗൺസിൽ മേധാവി. 'മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നത് കുവൈത്ത്' എന്ന പേരിൽ വനിതകളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചതായും കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി വ്യക്തമാക്കി.

സ്വകാര്യ തൊഴിൽ മേഖലയിലെ സ്ത്രീ ശക്തി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാനിങ് ആൻഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ഖാലിദ് മെഹ്ദി.

രാജ്യത്തെ നയിക്കാൻ യോഗ്യരായ വനിതകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന വനിതാ ശാക്തീകരണ പ്ലാറ്റ്‌ഫോമിന്റെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ തൊഴിൽ പരിചയമുള്ള കുവൈത്തി വനിതകളോട് തങ്ങളുടെ തൊഴിൽ പരിചയം ഈ പ്ലാറ്റ്ഫോമിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് മഹ്ദി അഭ്യർത്ഥിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് നിരവധി തൊഴിൽ സാധ്യതകളും ഉയർന്ന സ്ഥാനങ്ങൾ വഹിക്കാനുള്ള അവസരങ്ങളും നൽകുന്നുണ്ട്. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നതായും ഡോ. ഖാലിദ് മഹ്ദി പറഞ്ഞു.

കുവൈത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിയമനിർമാണങ്ങൾ നടപ്പാക്കുന്നതായി സുപ്രിം പ്ലാനിംഗ് കൗൺസിൽ മേധാവി

സ്ത്രീശാക്തീകരണത്തിനായുള്ള ദേശീയ പദ്ധതി നടപ്പിലാക്കുന്നതിൽ കുവൈത്ത് നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടതായി യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാഗ്രാം പ്രതിനിധി ഖാലിദ് ഷാവാൻ പറഞ്ഞു. സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്നതിന് ഏകോപനം നടത്തിയിട്ടുണ്ടെന്നും രാജ്യത്തെ 44 കമ്പനികൾ ഇതിനോടകം സ്ത്രീ ശാക്തീകരണ തത്വങ്ങളിൽ ഒപ്പുവച്ചതായും അദ്ദേഹം അറിയിച്ചു.

Elizabeth
Next Story
Share it