Begin typing your search...

72 മണിക്കൂറിനുള്ളിൽ വൈദ്യതി കുടിശ്ശികയായി രണ്ടര ലക്ഷം ദിനാര്‍ പിരിച്ചെടുത്തു

72 മണിക്കൂറിനുള്ളിൽ വൈദ്യതി കുടിശ്ശികയായി രണ്ടര ലക്ഷം ദിനാര്‍ പിരിച്ചെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന വിദേശികളില്‍ നിന്നും വൈദ്യതി കുടിശ്ശികയായി, രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ പിരിച്ചെടുത്തു. വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കസ്റ്റമർ സർവീസ് ഓഫീസ് വഴിയാണ് ഈ തുക സമാഹരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു .

സെപ്റ്റംബര്‍ ഒന്ന് മുതലാണ്‌ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതോടെ കുടിശ്ശിക തീര്‍ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടുവാന്‍ സാധിക്കില്ല. സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങൾ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായുമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.

മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും, ജല - വൈദ്യത ഓഫീസുകള്‍ വഴിയും പേയ്‌മെന്റുകൾ അടക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

WEB DESK
Next Story
Share it