Begin typing your search...

കുവൈത്തിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

കുവൈത്തിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കു​വൈ​ത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ട് തു​ട​രും. ഉ​യ​ർ​ന്ന താ​പ​നി​ല​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റ് ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ക​യും ചെ​യ്യും. ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി തു​ട​രും. ഞാ​യ​റാ​ഴ്ച 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലും താ​പ​നി​ല ഉ​യ​രാ​മെ​ന്ന് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു.രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ജെ​മി​നി ര​ണ്ടാം സീ​സ​ണ്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 13 ദി​വ​സം നീ​ളു​ന്ന ജെ​മി​നി സീ​സ​ണി​ൽ താ​പ​നി​ല​യി​ല്‍ കു​ത്ത​നെ​യു​ള്ള വ​ര്‍ധ​ന ഉ​ണ്ടാ​കും. പ​ക​ലി​ന്‍റെ ദൈ​ര്‍ഘ്യ​വും വ​ര്‍ധി​ക്കും. പ​ക​ൽ സ​മ​യം 13 മ​ണി​ക്കൂ​റും 50 മി​നി​റ്റും രാ​ത്രി സ​മ​യം 10 മ​ണി​ക്കൂ​റും 10 മി​നി​റ്റും വ​രെ​യാ​യി​രി​ക്കും. രാ​ത്രി​യി​ലും ശ​ക്ത​മാ​യ കാ​റ്റും ചൂ​ടും നി​ല​നി​ൽ​ക്കും.

WEB DESK
Next Story
Share it