Begin typing your search...

ഗാസയിൽ ചികിത്സ നൽകാൻ ഡോക്ഡർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം

ഗാസയിൽ ചികിത്സ നൽകാൻ ഡോക്ഡർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ഡോ​ക്ട​ർ​മാ​ർ​ക്കും അ​ന​സ്തേ​ഷ്യ വി​ദ​ഗ്ധ​ർ​ക്കു​മു​ള്ള പ​രി​ശീ​ല​ന കോ​ഴ്‌​സ് സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും (കെ.​ആ​ർ.​സി.​എ​സ്) ബ്രി​ട്ടീ​ഷ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡേ​വി​ഡ് നോ​ട്ടി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശീ​ല​നം. 32 ഡോ​ക്ട​ർ​മാ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച കോ​ഴ്‌​സ് സൊ​സൈ​റ്റി​യി​ലെ വ​ള​ന്‍റി​യ​ർ മെ​ഡി​ക്ക​ൽ ടീ​മു​ക​ളെ ഒ​രു​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് വൈ​ദ​ഗ്ധ്യം ന​ൽ​കു​ന്ന​തി​നും സ​ഹാ​യി​ച്ച​താ​യി കെ.​ആ​ർ.​സി.​എ​സ് മേ​ധാ​വി ഡോ.​ഹി​ലാ​ൽ അ​ൽ സ​യ​ർ പ​റ​ഞ്ഞു.

ഗാസ​യി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. സം​ഘ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​ശീ​ല​ന​വും ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ഗാസയി​ലെ ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കു​വൈ​ത്തി​ലെ ബ്രി​ട്ടീ​ഷ് എം​ബ​സി​യു​ടെ ചു​മ​ത​ല​യു​ള്ള സ​ണ്ണി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. പ​രി​ശീ​ല​ന കോ​ഴ്‌​സി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും പ​ങ്കാ​ളി​ക​ളാ​യ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി​യോ​ടു​ള്ള ന​ന്ദി​യും അ​വ​ർ അ​റി​യി​ച്ചു.

കു​വൈ​ത്ത് മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്നും ഇ​ത് രാ​ജ്യ​ന​യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും ഡേ​വി​ഡ് നോ​ട്ട് ചാ​രി​റ്റി​യു​ടെ സ​ഹ​സ്ഥാ​പ​ക​ൻ ഡോ.​എ​ല്ലി നോ​ട്ട് പ​റ​ഞ്ഞു. ഡേ​വി​ഡ് നോ​ട്ട് ചാ​രി​റ്റി​യു​മാ​യു​ള്ള ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണ​ത്തെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. നേ​ര​ത്തെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി കു​വൈ​ത്തി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സം​ഘം ഗാസയി​ലെ​ത്തി ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നു. ഗാസ​യി​ലെ ര​ണ്ടു ആ​ശു​പ​ത്രി​ക​ളി​ലാ​യി നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് കു​വൈ​ത്ത് സം​ഘം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ശു​പ​ത്രി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഗാ​സ​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​നം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

WEB DESK
Next Story
Share it