Begin typing your search...

കുവൈത്തിൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യം വി​ട്ടുനി​ൽ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

കുവൈത്തിൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യം വി​ട്ടുനി​ൽ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തിൽ ഭിന്നശേഷിക്കാരായ പൗരന്മാരെ പരിചരിക്കുന്നവർക്ക് 45 ദിവസത്തിലധികം രാജ്യം വിട്ടുനിൽക്കുന്നതിന് നിയന്ത്രണം. എന്നാൽ, ചികിത്സയുടെ ഭാഗമായി 45 ദിവസത്തിലധികം വിദേശത്ത് കഴിയുന്നതിന് പുതിയ തീരുമാനം ബാധകമല്ല. സാമൂഹിക, കുടുംബ-ശിശു ക്ഷേമകാര്യ മന്ത്രി ഡോ. അംത്താൽ അൽ ഹുവൈലയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. നിർദേശം അനുസരിച്ച്, പരിചരണത്തിനായി നിയോഗിക്കപ്പെട്ട വ്യക്തികളും ഡ്രൈവർമാരും രാജ്യത്തിന് പുറത്ത് പോവുകയാണെങ്കിൽ 45 ദിവസത്തെ കാലാവധിക്കുള്ളിൽ തിരികെയെത്തുമെന്ന സത്യവാങ്മൂലം നൽകണം. അതോടൊപ്പം പോർട്ട് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള വാർഷിക സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെയും റസിഡൻസ് പെർമിറ്റിന്റെയും പകർപ്പുകൾ എന്നിവയും സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് വ്യക്തമാക്കി.

WEB DESK
Next Story
Share it