Begin typing your search...

കു​വൈ​ത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ എ ഐ ക്യാമറകൾ ഉപയോഗപ്പെടുത്തിയത് സുപ്രധാന ചുവട് വെപ്പെന്ന് വിലയിരുത്തൽ

കു​വൈ​ത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ എ ഐ ക്യാമറകൾ ഉപയോഗപ്പെടുത്തിയത് സുപ്രധാന ചുവട് വെപ്പെന്ന് വിലയിരുത്തൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നൂ​ത​ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് രാ​ജ്യ​ത്ത് സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യ​താ​യി വി​ല​യി​രു​ത്ത​ൽ.

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​നും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ് മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ഈ ​നൂ​ത​ന ന​ട​പ​ടി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ​യാ​ണ് രാ​ജ്യ​ത്തെ റോ​ഡു​ക​ളി​ൽ എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര എ​ന്നി​വ ഇ​തു​വ​ഴി ക​ണ്ടെ​ത്താ​നാ​കും.

രാ​ജ്യ​ത്തെ അ​പ​ക​ട​ങ്ങ​ളി​ൽ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​വ. ഇ​വ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടെ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നാ​ണ് ല​ക്ഷ്യം.

WEB DESK
Next Story
Share it