Begin typing your search...

താപനില ഉയർന്നു ; കുവൈത്തിൽ വൈദ്യുതി-ജല ഉപഭോഗം കുതിച്ചുയർന്നു

താപനില ഉയർന്നു ; കുവൈത്തിൽ വൈദ്യുതി-ജല ഉപഭോഗം കുതിച്ചുയർന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്ത് ചൂ​ട് ക​ന​ത്ത​തോ​ടെ വൈ​ദ്യു​തി-​ജ​ല ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ രാ​ജ്യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം 17,360 മെ​ഗാ​വാ​ട്ട് പി​ന്നി​ട്ടു. ആ​ദ്യ​മാ​യാ​ണ്‌ ഇ​ത്ര ഉ​യ​ര്‍ന്ന ഉ​പ​ഭോ​ഗം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ല്‍, സൂ​ചി​ക ഇ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യ ‘ഗ്രീ​ൻ’ സോ​ണി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും താ​പ​നി​ല വ​ർ​ധി​ച്ച് 50 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ല്‍ വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ടു​ത്തി​ടെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്തി​യാ​ണ് ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗ​ത്തെ മ​റി​ക​ട​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഗ​ൾ​ഫ് ശൃം​ഖ​ല​യി​ൽ നി​ന്നും 700 മെ​ഗാ​വാ​ട്ട് ല​ഭി​ച്ച​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം ഉ​ല്‍പാ​ദ​നം 17,900 മെ​ഗാ​വാ​ട്ടാ​യി വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ, വൈ​ദ്യു​തി, ജ​ലം എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​ഭോ​ഗം കു​റ​ക്കാ​നും സ്വ​യം നി​യ​ന്ത്ര​ണം പാ​ലി​ക്കാ​നും അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. എ​യ​ർ ക​ണ്ടീ​ഷ​നു​ക​ൾ 24 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി സെ​റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

WEB DESK
Next Story
Share it