Begin typing your search...
കുവൈത്തിൽ പ്രാഥമിക കേന്ദ്രത്തിൽ നിന്ന് മരുന്ന് കടത്തിയ സംഭവം ; അന്വേഷണ സമിതി രൂപീകരിച്ച് കുവൈത്ത് ആരോഗ്യമന്ത്രി
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അനധികൃതമായി മരുന്ന് കടത്തിയ സംഭവത്തില്‍ കുവൈത്ത് ആരോഗ്യവകുപ്പ് അന്വേഷണ സമിതി രൂപവത്കരിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചു. അന്വേഷണ ഭാഗമായി ഫാർമസി മേധാവിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരാളെ അറസ്റ്റു ചെയ്തിരുന്നു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
Next Story