Begin typing your search...

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് 2.5 ലക്ഷം ദിനാര്‍ ടെലിഫോൺ കുടിശ്ശിക പിരിച്ചിടുത്തു

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് 2.5 ലക്ഷം ദിനാര്‍ ടെലിഫോൺ കുടിശ്ശിക പിരിച്ചിടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടെലിഫോൺ കുടിശ്ശികയായി രണ്ടര ലക്ഷം ദിനാര്‍ പിരിച്ചിടുത്തതായി അധികൃതര്‍ അറിയിച്ചു. വര്‍ഷങ്ങളായി അടക്കുവാന്‍ ബാക്കിയുള്ള കുടിശ്ശികയാണ് വിമാനത്താവളത്തില്‍ നിന്നും ശേഖരിച്ചത്. രാജ്യത്തിന് വെളിയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി പ്രവാസികൾ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും,ടെലിഫോൺ ബില്ലുകളും അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരുന്നു.

പിഴ അടക്കുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ ഓഫീസ് സൗകര്യം വിമാനത്താവളത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫീസുകള്‍ വഴിയും സഹേല്‍ ആപ്പ് വഴിയും പേമെന്റ് ചെയ്യാം.

WEB DESK
Next Story
Share it