കുവൈത്തിൽ സർജറി റോബോർട്ടുകൾ പുതിയ ചരിത്രം കുറിച്ചു
നാല് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂര്‍ത്തിയാക്കി സർജറി റോബോട്ടുകൾ രാജ്യത്ത് പുതിയ ചരിത്രം കുറിച്ചു. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സാങ്കേതിക വിദ്യകൾ മാത്രം ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതെന്ന് ആരോഗ്യം മന്ത്രാലയം അറിയിച്ചു.
ജാബിർ ഹോസ്പിറ്റലിലെ കാർഡിയാക് സർജറി യൂനിറ്റില്‍ ഡോ.മുഹമ്മദ് അൽ ബന്ന, ബെൽജിയത്തിൽ നിന്നുള്ള റോബോട്ടിക് സർജറി കൺസൽട്ടന്റ് ഡോ.ജോൺ ലൂക്ക് ജാൻസന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഈ അപൂര്‍വ നേട്ടം.
തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കൃത്യതയോടെ സര്‍ജറി കാര്യങ്ങൾ നിർവഹിക്കാന്‍ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ സാധിക്കും. നേരത്തെ ഡാവിഞ്ചി എക്സ് ഐ എന്ന സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെയും കുവൈത്തില്‍ ശസ്ത്രക്രിയകൾ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.