Begin typing your search...

ശസ്ത്രക്രിയയ്ക്ക് ഇനി അത്യാധുനിക റോബോർട്ടിക് സഹായം; ആരോഗ്യമേഖലയിൽ കുതിപ്പുമായി കുവൈറ്റ്

ശസ്ത്രക്രിയയ്ക്ക് ഇനി അത്യാധുനിക റോബോർട്ടിക് സഹായം; ആരോഗ്യമേഖലയിൽ കുതിപ്പുമായി കുവൈറ്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് ഇ​നി അ​ത്യാ​ധു​നി​ക റോ​ബോ​ട്ടി​ക് സ​ർ​ജ​റി സ​ഹാ​യം. ശൈ​ഖ് സ​ബാ​ഹ് അ​ഹ്മ​ദ് യൂ​റോ​ള​ജി സെ​ന്റ​റി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് അ​ത്യാ​ധു​നി​ക റോ​ബോ​ട്ടു​ക​ളെ സ​ജ്ജീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കാ​ൻ​സ​ർ ബാ​ധി​ച്ച രോ​ഗി​യു​ടെ പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി നീ​ക്കു​ന്ന​ ശ​സ്ത്ര​ക്രി​യ റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. ഡാ​വി​ഞ്ചി സി ​എ​ന്ന സ​ർ​ജി​ക്ക​ൽ റോ​ബോ​ട്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​ര്‍ജ​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും റോ​ബോ​ട്ടി​ക് സ​ർ​ജ​നു​മാ​യ അ​ലി അ​ബ്ദു​ൽ വ​ഹാ​ബാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്.

സ​ർ​ജി​ക്ക​ൽ റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വേ​ദ​ന കു​റ​ച്ച്, കൂ​ടു​ത​ൽ കൃ​ത്യ​ത​യോ​ടെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും. റോ​ബോ​ട്ട് പി​ന്തു​ണ​യോ​ടെ ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ കു​റ​ഞ്ഞ അ​ള​വി​ലെ ര​ക്ത​ന​ഷ്ട​മേ ഉ​ണ്ടാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡാ​വി​ഞ്ചി സ​ർ​ജി​ക്ക​ൽ സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ അ​ണു​ബാ​ധ​ക്കു​ള്ള സാ​ധ്യ​തയും കു​റ​യും. ആ​ശു​പ​ത്രിയിൽ കഴിയുന്നതും കു​റ​ഞ്ഞ കാ​ല​ത്തേ​ക്ക് മ​തി​യാകുമെന്നും ഡോ. ​അ​ലി അ​ബ്ദു​ൽ വ​ഹാ​ബ് പ​റ​ഞ്ഞു. നേ​ര​ത്തേ ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള രോ​ഗി​ക​ൾ​ക്ക് റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

WEB DESK
Next Story
Share it