ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി സിംഗപ്പൂരും കുവൈത്തും
ഉഭയകക്ഷി ബന്ധങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തും സിംഗപ്പൂരും ആദ്യ റൗണ്ട് ഉഭയകക്ഷി കൂടിയാലോചന നടത്തി. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. കുവൈത്ത് ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് എസ്സ ജോഹർ ഹയാത്ത്, സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യ-പസഫിക് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെവിൻ ചിയോക്ക് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം യോഗത്തിൽ അവലോകനം ചെയ്തു. പരസ്പര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും വിലയിരുത്തി. പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളും ചർച്ച ചെയ്തു.