Begin typing your search...

കുവൈത്തിൽ ശനിയാഴ്ച മഴക്ക് സാധ്യത

കുവൈത്തിൽ ശനിയാഴ്ച മഴക്ക് സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തിൽ വരും ദിവസങ്ങൾ പൊതുവെ ചൂട് ഏറിയ പകലുകളും തണുപ്പുള്ള രാത്രികളുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിനും നേരിയ മഴക്കും സാധ്യതയുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന മഴ ഞായറാഴ്ച രാവിലെ വരെ തുടരുമെന്നാണ് സൂചന.

ഞായറാഴ്ച രാവിലെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയാകും.

ശനിയാഴ്ച, പകൽ കാലാവസ്ഥ ചൂടുള്ളതും മേഘാവൃതമായിരിക്കും. 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും പരമാവധി താപനില. ശനിയാഴ്ച ഇടിമിന്നലിനൊപ്പമുള്ള ചിതറിയ മഴയും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച രാത്രി തണുപ്പും മേഘാവൃതവുമായ അന്തരീക്ഷവുമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയി തുടരും. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ ഉണർത്തി.

WEB DESK
Next Story
Share it