Begin typing your search...

കുവൈറ്റിലെ തീപിടുത്തം; പരിക്കേറ്റവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം

കുവൈറ്റിലെ തീപിടുത്തം; പരിക്കേറ്റവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈറ്റിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കഴിവതും വേഗം ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കി.

എയർ ഫോഴ്സ് വിമാനമടക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി ഫലമറിയേണ്ടതിനാല്‍ ചെറിയ കാലതാമസം ഉണ്ടായേക്കാം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും കെ.വി സിംഗ് പറഞ്ഞു.

പരിക്കേറ്റവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഞ്ച് ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പലരും കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.


കുവൈത്തിലെ തീപിടിത്തത്തില്‍ ആശുപത്രികളില്‍ ഇതുവരെ എത്തിയത് 56 കേസുകളെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 41 പേർ അഡ്മിറ്റ് ആയി. 9 പേർ ഗുരുതര ചികിത്സ വിഭാഗങ്ങളിലാണ്. 11 പേരെ ഡിസ്ചാർജ് ചെയ്തെന്നും മന്ത്രാലയം അറിയിച്ചു. മരിച്ച 49 പേരില്‍ 45 മരണവും നടന്നത് സംഭവസ്ഥലത്ത് വെച്ച്‌ തന്നെയാണ്.





WEB DESK
Next Story
Share it