Begin typing your search...

കുവൈത്തിൽ ഗതാഗത നിയന്ത്രണത്തിന് പുതിയ സ്മാർട്ട് കാമറകൾ

കുവൈത്തിൽ ഗതാഗത നിയന്ത്രണത്തിന് പുതിയ സ്മാർട്ട് കാമറകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തിൽ ഗതാഗത നിയന്ത്രണത്തിന് പുതിയ സ്മാർട്ട് കാമറകൾ സ്ഥാപിച്ചു. ഗതാഗത സുരക്ഷ വർധിപ്പിക്കാനും ഡ്രൈവർമാരെ ബോധവാൻമാരാക്കാനും കാമറകൾ സഹായകരമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അമിത വേഗത പോലുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി സ്ഥാപിച്ച കാമറകൾക്ക് പുറമെയാണ് റോഡ് നിരീക്ഷണത്തിനായി കൂടുതൽ സ്മാർട്ട് കാമറകൾ സ്ഥാപിച്ചത്. മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമുമായി കാമറകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്താൻ ഈ കാമറകൾ കൊണ്ട് കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ ഡയരക്ടർ ജനറൽ അറിയിച്ചു.

വേഗപരിധിയും സിഗ്‌നലുകളും ലംഘിക്കുന്നതും അനുവദനീയമല്ലാത്ത ഇടങ്ങളിൽ പ്രവേശിക്കുന്നതും കാമറയിൽ പതിയും. പുതിയ കാമറാ സംവിധാനം കൊണ്ട് ഡ്രൈവർമാർ ജാഗ്രതപാലിക്കുന്നതിനാൽ അപകടങ്ങൾ കുറക്കാനും യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

Elizabeth
Next Story
Share it