Begin typing your search...

ഗാസയിലേക്ക് വൈദ്യ സഹായവുമായി കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം

ഗാസയിലേക്ക് വൈദ്യ സഹായവുമായി കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസ്സ​യി​ലേ​ക്ക് വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി വീ​ണ്ടും കു​വൈ​ത്തി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സം​ഘം. വി​വി​ധ മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള 11 ഫി​സി​ഷ്യ​ന്മാ​രും ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​രും അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ റി​ലീ​ഫ് ടീം ​ഗ​സ്സ​യി​ലേ​ക്ക് തി​രി​ച്ച​താ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​എ​സ്.​ആ​ർ) വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ ഏ​ഴു​മു​ത​ൽ ഫ​ല​സ്തീ​നി​ലെ കു​വൈ​ത്ത് സ്പെ​ഷ​ലൈ​സ്ഡ് ആ​ശു​പ​ത്രി, ഗ​സ്സ യൂ​റോ​പ്യ​ൻ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും.

ഉ​യ​ർ​ന്ന വി​ദ​ഗ്ധ​രാ​യ മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ പ്രൊ​ഫ​ഷ​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മെ​ഡി​ക്ക​ൽ ടീ​മെ​ന്ന് കെ.​എ​സ്.​ആ​ർ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റും ടീം ​ലീ​ഡ​റു​മാ​യ ഒ​മ​ർ അ​ൽ തു​വൈ​നി പ​റ​ഞ്ഞു. ഒ​രു ന​ഴ്‌​സും ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഡ​യ​റ​ക്ട​ർ​മാ​രും സം​ഘ​ത്തി​ലു​ണ്ട്. ഫ​ല​സ്തീ​നി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ഗ​സ്സ​യി​ലെ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലും മൂ​ന്ന് ട​ണില​ധി​കം ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​വും സം​ഘം ല​ഭ്യ​മാ​ക്കും. ശ​സ്ത്ര​ക്രി​യ​ക​ളി​ൽ ഗ​സ്സ​യി​ലെ ഡോ​ക്ട​ർ​മാ​രെ​യും കു​വൈ​ത്ത് സം​ഘം സ​ഹാ​യി​ക്കും. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ലും ഉ​പ​രോ​ധ​ത്തി​ലും വ​ല​യു​ന്ന ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ലും പ​രി​ക്കേ​റ്റ ഫ​ല​സ്തീ​ൻ​കാ​രു​ടെ ഭാ​രം ല​ഘൂ​ക​രി​ക്കാ​നു​മാ​ണ് കു​വൈ​ത്ത് മെ​ഡി​ക്ക​ൽ സം​ഘം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ന​സ്‌​തേ​ഷ്യോ​ള​ജി​സ്റ്റും പെ​യി​ൻ മാ​നേ​ജ്‌​മെ​ന്‍റ് സ്‌​പെ​ഷ​ലി​സ്റ്റു​മാ​യ ഡോ.​ഹ​സ​ൻ ബെ​ഹ്‌​ബെ​ഹാ​നി പ​റ​ഞ്ഞു.

രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​വും ദു​രി​ത​വും തു​ട​രു​ന്ന ഗ​സ്സ​യി​ൽ മാ​നു​ഷി​ക ദു​ര​ന്ത​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ അ​പ്ലൈ​ഡ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നി​ങ് ഫാ​ക്ക​ൽ​റ്റി അം​ഗം ഡോ. ​​​മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു. നേ​ര​ത്തേ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി ഡോ​ക്ട​ർ​മാ​ർ ഗ​സ്സ​യി​ലെ​ത്തി ചി​കി​ത്സ സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ൽ നി​ര​വ​ധി ആ​ശു​പ​ത്രി​ക​ൾ ത​ക​രു​ക​യും, ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും മ​രു​ന്നി​നും ചി​കി​ത്സ​ക്കും വ​ലി​യ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യു​മാ​ണ്.

WEB DESK
Next Story
Share it