Begin typing your search...

കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു; എല്ലാ പൗ​ര​ന്മാരും താമസക്കാരും ബയോമെട്രിക് രജിസ്ട്രേഷന് വിധേയരാകണം

കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു; എല്ലാ പൗ​ര​ന്മാരും താമസക്കാരും ബയോമെട്രിക് രജിസ്ട്രേഷന് വിധേയരാകണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്ത് ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍ബ​ന്ധ​മാ​ക്കു​ന്നു. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് ര​ജി​സ്ട്രേ​ഷ​ന് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ൺ ഒ​ന്നു മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തി​ന​കം എ​ല്ലാ​വ​രും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ജൂ​ൺ ഒ​ന്നു മു​ത​ൽ ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ള പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ത്ത വ്യ​ക്തി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും.

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി​ക​ൾ, കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്, നി​യു​ക്ത കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ​ക്കു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രാ​ല​യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ണി​ജ്യ​സ​മു​ച്ച​യ​ങ്ങ​ളി​ലും ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ള ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും.പൗ​ര​ന്മാ​ർ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കു​മാ​യി ഹ​വ​ല്ലി, ഫ​ർ​വാ​നി​യ, അ​ഹ്മ​ദി, മു​ബാ​റ​ക് അ​ൽ ക​ബീ​ർ, ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ര​ധാ​ന സു​ര​ക്ഷാ ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ലി സ​ബാ​ഹ് അ​ൽ സാ​ലം ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ലും, ജ​ഹ്‌​റ മേ​ഖ​ല​യി​ലെ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ലും പ്ര​വാ​സി​ക​ൾ​ക്കാ​യി ര​ണ്ടു കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ഇ​വ പ്ര​വ​ർ​ത്തി​ക്കും. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ‘സ​ഹ​ൽ’ ആ​പ്ലി​ക്കേ​ഷ​നും ‘മെ​റ്റാ പ്ലാ​റ്റ്‌​ഫോം’ വ​ഴി​യും ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

അ​വ​ന്യൂ​സ് മാ​ൾ, 360 മാ​ൾ, അ​ൽ കൂ​ത്ത് മാ​ൾ, ക്യാ​പി​റ്റ​ൽ മാ​ൾ, മി​നി​സ്ട്രീ​സ് കോം​പ്ല​ക്സ് തു​ട​ങ്ങി​യ പ്ര​മു​ഖ ഷോ​പ്പി​ങ് മാ​ളു​ക​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​ത്തു​പോ​കാ​ൻ ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം ആ​വ​ശ്യ​മി​ല്ല. രാ​ജ്യ​ത്തേ​ക്ക് വ​രു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​ണ്. യാ​ത്ര​ക്കു​മു​മ്പ് ഇ​വ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ തി​രി​ച്ചെ​ത്തു​മ്പോ​ൾ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​കും.

WEB DESK
Next Story
Share it