Begin typing your search...

കുവൈത്തിൽ ഓൺലൈൻ പേമെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് പരിധി

കുവൈത്തിൽ ഓൺലൈൻ പേമെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് പരിധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്തിൽ ഓൺലൈൻ പേമെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് ബാങ്കുകൾ പരിധി നിശ്ചയിക്കാൻ ഒരുങ്ങുന്നു. ഇലക്ട്രോണിക് പേമെന്റ് ലിങ്കുകൾ ഉപയോഗിച്ച് ഉപഭോക്താവിന് നടത്താവുന്ന പ്രതിദിന, പ്രതിമാസ ഇടപാടുകളുടെ പരിധി നിശ്ചയിക്കാൻ, കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകളോട് നിർദേശിച്ചതായി പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ പേമെന്റുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം.

അയക്കുന്ന ആളുടെയും നൽകുന്നയാളുടെയും പൂർണ വിവരങ്ങൾ ലിങ്കിൽ ചേർക്കണം. പേമെന്റ് ലിങ്കിന്റെ സാധുത 24 മണിക്കൂറിൽ കൂടരുതെന്നും ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകി. പബ്ലിക് ഹോട്‌സ്‌പോട്ടുകൾവഴി ബാങ്ക് ഓൺലൈൻ ഇടപാടുകൾ നടത്തരുതെന്നും സംശയാസ്പദമായ അഭ്യർഥനകൾ കണ്ടെത്തിയാൽ ഉടൻ ബാങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

Aishwarya
Next Story
Share it