Begin typing your search...

കുവൈത്തിലെ മസ്ജിദുൽ കബീർ ഒരുങ്ങി; ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കും

കുവൈത്തിലെ മസ്ജിദുൽ കബീർ ഒരുങ്ങി; ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​മ​ദാ​നി​ൽ വി​ശ്വാ​സി​ക​ളെ വ​ര​വേ​ല്‍ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​യ മ​സ്ജി​ദു​ൽ ക​ബീ​ര്‍. റ​മ​ദാ​നി​ലെ 27ആം രാ​വി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വിശ്വാസി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് പ​ള്ളി​യി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​സ്ജി​ദു​ൽ ക​ബീ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ലി ഷ​ദ്ദാ​ദ് അ​ൽ മു​തൈ​രി പ​റ​ഞ്ഞു. 5,000ത്തി​ല​ധി​കം ഇ​ഫ്താ​ർ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ൽ മു​തൈ​രി പ​റ​ഞ്ഞു. മി​ഷാ​രി അ​ൽ അ​ഫാ​സി, അ​ഹ​മ്മ​ദ് അ​ൽ ന​ഫീ​സ്, ഫ​ഹ​ദ് വാ​സ​ൽ, മാ​ജി​ദ് അ​ൽ അ​ൻ​സി തു​ട​ങ്ങി​യ​വ​ര്‍ അ​വ​സാ​ന പ​ത്തി​ലെ പ്രാ​ര്‍ഥ​ന​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​മെ​ന്ന് അ​ൽ മു​തൈ​രി വ്യ​ക്ത​മാ​ക്കി. റ​മ​ദാ​നി​ൽ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. റ​മ​ദാ​നി​ലെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​ന്‍ പ്ര​ത്യേ​ക​യി​ടം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ട്രാ​ഫി​ക് ഡി​പ്പാ​ര്‍ട്ട്മെ​ന്റി​ന്‍റെ സ​ഹാ​യ​വും മു​ഴു​വ​ന്‍ സ​മ​യ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

45,000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​വും 60,000ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​മു​ള്ള മ​സ്ജി​ദു​ൽ ക​ബീ​ര്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​ണ്. കു​വൈ​ത്ത്, ഗ​ൾ​ഫ് വാ​സ്തു​വി​ദ്യ​യു​ടെ സ​ങ്ക​ല​ന​വും ഇ​സ്‌​ലാ​മി​ക വാ​സ്തു​വി​ദ്യ പൈ​തൃ​ക​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തു​മാ​ണ് മ​സ്ജി​ദി​ന്റെ നി​ർ​മി​തി. മു​ൻ അ​മീ​ർ ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ മു​ൻ​കൈ​യി​ൽ 1979ൽ ​നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച ഗ്രാ​ൻ​ഡ് മ​സ്ജി​ദ് 1986ലാ​ണ് തു​റ​ന്ന​ത്.

WEB DESK
Next Story
Share it